രാഹുൽ ഗാന്ധിയുടെ നുണപ്രചരണത്തിനു കിട്ടിയ തിരിച്ചടി: കെ.സുരേന്ദ്രൻ
Thursday, March 23, 2023 9:11 PM IST
തിരുവനന്തപുരം: മോദി സമുദായത്തെ അപമാനിച്ചതിനു രാഹുൽ ഗാന്ധിക്ക് സൂറത്ത് കോടതി വിധിച്ച രണ്ടു വർഷത്തെ തടവുശിക്ഷ നുണപ്രചരണത്തിനു കിട്ടിയ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
രാജ്യത്തെക്കുറിച്ചും പ്രധാനമന്ത്രിയെക്കുറിച്ചും ദേശീയ നേതാക്കളെക്കുറിച്ചുമെല്ലാം എന്തും വിളിച്ചു പറയാമെന്ന രാഹുലിന്റെ ധാർഷ്ട്യത്തിനു കോടതി പൂട്ടിട്ടിരിക്കുകയാണ്.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രിയെ കള്ളനെന്നു വിളിച്ച് പ്രചരണം നടത്തിയ രാഹുലിനെയും കോൺഗ്രസിനെയും ഇന്ത്യൻ ജനത തൂത്തെറിഞ്ഞിരുന്നു. ഒരു വ്യക്തിയോടുള്ള വിരോധം കാരണം ഒരു സമുദായത്തെ ആകെ അപമാനിക്കുകയാണ് രാഹുൽ ചെയ്തത്. അത് ന്യായീകരിക്കുന്ന കോൺഗ്രസ് എന്തു തരം മതേതരത്വമാണ് പറയുന്നതെന്ന് മനസിലാവുന്നില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.