രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ചു
രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ചു
Thursday, March 23, 2023 3:54 PM IST
ന്യൂ​ഡ​ൽ​ഹി: മോ​ദി സ​മു​ദാ​യ​ത്തി​നെ​തി​രെ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ കേ​സി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് കോ​ട​തി ഇ​ട​ക്കാ​ല​ജാ​മ്യം അ​നു​വ​ദി​ച്ചു. വി​ധി​ക്കെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കാ​ന്‍ 30 ദി​വ​സ​ത്തെ ജാ​മ്യ​മാ​ണ് അ​നു​വ​ദി​ച്ച​ത്.

കേ​സി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ കോ​ട​തി ര​ണ്ട് വ​ര്‍​ഷ​ത്തെ ത​ട​വ് ശി​ക്ഷ​യും 15,000 രൂ​പ​യു​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. സൂ​റ​ത്തി​ലെ സി​ജെ​എം കോ​ട​തി​യു​ടേ​താ​ണ് വി​ധി.

2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ക​ർ​ണാ​ട​ക​യി​ലെ കോ​ലാ​റി​ൽ ന​ട​ന്ന റാ​ലി​യി​ലാ​ണ് രാ​ഹു​ലി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശ​മു​ണ്ടാ​യ​ത്.


എ​ല്ലാ ക​ള്ള​ന്മാ​രു​ടെ​യും പേ​രി​നൊ​പ്പം മോ​ദി​യെ​ന്ന പേ​ര് എ​ന്തു​കൊ​ണ്ടെ​ന്ന പ​രാ​മ​ർ​ശ​മാ​ണ് രാ​ഹു​ൽ അ​ന്ന് ന​ട​ത്തി​യ​ത്. ഇ​തി​നെ​തി​രേ ഗു​ജ​റാ​ത്ത് മു​ൻ​മ​ന്ത്രി പൂ​ർ​ണേ​ഷ് മോ​ദി കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​കേ​സി​ലെ പ​ര​മാ​വ​ധി ശി​ക്ഷ രാ​ഹു​ലി​ന് ന​ൽ​ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ത് കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<