അ​ഴി​മ​തി​ക്കേ​സി​ലെ പ്ര​തി​യാ​യ ഡി​വൈ​എ​സ്പി വി​ജി​ല​ന്‍​സ് റെ​യ്ഡി​നി​ടെ മു​ങ്ങി
അ​ഴി​മ​തി​ക്കേ​സി​ലെ പ്ര​തി​യാ​യ ഡി​വൈ​എ​സ്പി വി​ജി​ല​ന്‍​സ് റെ​യ്ഡി​നി​ടെ മു​ങ്ങി
Thursday, March 23, 2023 8:57 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി​ക്കേ​സി​ലെ പ്ര​തി​യാ​യ ഡി​വൈ​എ​സ്പി മു​ങ്ങി. വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി പി.​വേ​ലാ​യു​ധ​ന്‍ നാ​യ​രാ​ണ് ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ പി​ന്‍​വാ​തി​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ട്ട​ത്.

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ലെ പ്ര​തി​യു​മാ​യി പ​ണ​മി​ട​പാ​ട് ന​ട​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഡി​വൈ​എ​സ്പി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. തി​രു​വ​ല്ല മു​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എ​സ്.​നാ​രാ​യ​ണ​നെ 25,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ന്‍​സ് പി​ടി​കൂ​ടി​യി​രു​ന്നു.

നാ​രാ​യ​ണ​നു​മാ​യി തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് സ്‌​പെ​ഷ​ല്‍ സെ​ല്‍ ഡി​വൈ​എ​സ്പി​യാ​യ പി. ​വേ​ലാ​യു​ധ​ന്‍ നാ​യ​ര്‍ സാ​മ്പ​ത്തി​ക ഇ​ട​പാ​ട് ന​ട​ത്തി​യ​താ​യി തെ​ളി​വ് ല​ഭി​ച്ചി​രു​ന്നു.


ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​യാ​ളു​ടെ ക​ഴ​ക്കൂ​ട്ട​ത്തെ വീ​ട്ടി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ​ത്. ബു​ധ​നാ​ഴ്ച ന​ട​ന്ന റെ​യ്ഡി​ല്‍ ഇ​യാ​ളു​ടെ ഫോ​ണും ബാ​ങ്ക് രേ​ഖ​ക​ളും വി​ജി​ല​ന്‍​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

നാ​രാ​യ​ണ​നെ​തി​രെ വി​ജി​ല​ന്‍​സ് സ്‌​പെ​ഷ​ല്‍ സെ​ല്ലി​ലു​ണ്ടാ​യി​രു​ന്ന അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സ് നേ​ര​ത്തെ അ​ന്വേ​ഷി​ച്ച​ത് വേ​ലാ​യു​ധ​ന്‍ നാ​യ​രാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<