ഇ​ന്ത്യ തോ​ൽ​വി; ഓ​സീ​സി​ന് പ​ര​മ്പ​ര
ഇ​ന്ത്യ തോ​ൽ​വി; ഓ​സീ​സി​ന് പ​ര​മ്പ​ര
Wednesday, March 22, 2023 11:11 PM IST
ചെ​ന്നൈ: ടെ​സ്റ്റി​ലേ​റ്റ പ​ര​മ്പ​ര പ​രാ​ജ​യ​ത്തി​നു അ​തേ​നാ​ണ​യ​ത്തി​ൽ പ​ക​രം​ചോ​ദി​ച്ച് ഓ​സി​സ്. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ 21 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഓ​സ്ട്രേ​ലി​യ ഏ​ക​ദി​ന പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി. ഓ​സ്ട്രേ​ലി​യ ഉ​യ​ർ​ത്തി​യ 270 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ 49.1 ഓ​വ​റി​ൽ 248 റ​ൺ​സി​ന് പു​റ​ത്താ​യി.

നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ചി​ട്ടും വാ​ല​റ്റം ത​ക​ർ​ന്ന​തോ​ടെ ഇ​ന്ത്യ നി​ലം​പൊ​ത്തു​ക​യാ​യി​രു​ന്നു. രോ​ഹി​ത് ശ​ർ​മ (30), ശു​ഭ്മാ​ൻ ഗി​ൽ (37) ഓ​പ്പ​ണിം​ഗ് സ​ഖ്യം ഇ​ന്ത്യ​ക്ക് ന​ല്ല തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. മൂ​ന്നാം വി​ക്ക​റ്റി​ൽ വി​രാ​ട് കോ​ഹ്‌​ലി (54) കെ.​എ​ൽ. രാ​ഹു​ൽ (32) സ​ഖ്യ​വും ക​ള​ത്തി​ലെ ഇ​ന്ത്യ​ൻ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ത്തി​യി​ല്ല.

രാ​ഹു​ലും കോ​ഹ്‌​ലി​യും വീ​ണ​തോ​ടെ ഇ​ന്ത്യ​ൻ താ​ളം ന​ഷ്ട​മാ​യി. അ​ക്സ​ർ പ​ട്ടേ​ലും (20) സൂ​ര്യ​കു​മാ​ർ യാ​ദ​വും (0) വ​ന്ന​തും പോ​യ​തും ഒ​രു​പോ​ലെ​യാ​യി​രു​ന്നു. സൂ​ര്യ​കു​മാ​ർ തു​ട​ർ​ച്ച​യാ​യു മൂ​ന്നാം മ​ത്സ​ര​ത്തി​ലും ഗോ​ൾ​ഡ​ൻ‌ ഡ​ക്കാ​യി. നേ​ര​ത്തെ ര​ണ്ട് ത​വ​ണ മി​ച്ച​ൽ സ്റ്റാ​ർ​ക്കി​ന് വി​ക്ക​റ്റ് ന​ൽ​കി​യ​തെ​ങ്കി​ൽ ഇ​ത്ത​വ​ണ ആ​ഗ​റി​നാ​യി​രു​ന്നു ആ ​നി​യോ​ഗം.


ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും (40) ജ​ഡേ​ജ​യും (18) ക്രീ​സി​ൽ നി​ല​യു​റ​പ്പി​ച്ച​പ്പോ​ൾ വീ​ണ്ടും ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​ക​ൾ​ക്ക് ചി​റ​കു​മു​ള​ച്ചു. എ​ന്നാ​ൽ ഇ​രു​വ​രും അ​നാ​വ​ശ്യ ഷോ​ട്ടു​ക​ൾ​ക്ക് ശ്ര​മി​ച്ച് പു​റ​ത്താ​യ​തോ​ടെ ഇ​ന്ത്യ ഠിം. ​ആ​ദം സാം​പ നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ അ​ഷ്ട​ൺ ആ​ഗ​ർ ര​ണ്ട് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. സ്റ്റോ​ണി​സും ആ​ബോ​ട്ടും ഓ​രോ​വി​ക്ക​റ്റ് വീ​ഴ്ത്തി.

നേ​ര​ത്തെ ട്രാ​വി​സ് ഹെ​ഡ് (33), മി​ച്ച​ൽ‌ മാ​ർ​ഷ് (47) സ​ഖ്യം ഓ​സ്ട്രേ​ലി​യ​ക്കും മി​ക​ച്ച ഓ​പ്പ​ണിം​ഗാ​ണ് ന​ൽ​കി​യ​ത്. ക്യാ​പ്റ്റ​ൻ സ്റ്റീ​വ​ൻ സ്മി​ത്ത് (0) മാ​ത്ര​മാ​ണ് ഓ​സീ​സ് നി​ര​യി​ൽ നി​രാ​ശ​പ്പെ​ടു​ത്തി​യ​ത്. അ​ല​ക്സ് ക്യാ​രി (38) ആ​ണ് ഓ​സീ​സ് സ്കോ​ർ ഷീ​റ്റി​ലെ ര​ണ്ടാം ടോ​പ്സ്കോ​റ​ർ. മാ​ർ​ക​സ് ല​ബൂ​ഷെ​യ്ൻ (28), സ്റ്റോ​ണി​സ് (25), അ​ബൗ​ട്ട് (26), വാ​ർ​ണ​ർ (23) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി. ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും കു​ൽ​ദീ​പ് യാ​ദ​വും മൂ​ന്നു വീ​തം വി​ക്ക​റ്റ് വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<