അ​റ​സ്റ്റി​ലാ​യ സി​ഖ് യു​വാ​ക്ക​ൾ​ക്ക് നി​യ​മ​സ​ഹാ​യം ന​ൽ​കു​മെ​ന്ന് സു​ഖ്ബീ​ർ സിം​ഗ് ബാ​ദ​ൽ
അ​റ​സ്റ്റി​ലാ​യ സി​ഖ് യു​വാ​ക്ക​ൾ​ക്ക് നി​യ​മ​സ​ഹാ​യം ന​ൽ​കു​മെ​ന്ന് സു​ഖ്ബീ​ർ സിം​ഗ് ബാ​ദ​ൽ
Wednesday, March 22, 2023 4:54 AM IST
അമൃത്സർ: പ​ഞ്ചാ​ബി​ലും അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി അ​റ​സ്റ്റി​ലാ​യ സി​ഖ് യു​വാ​ക്ക​ൾ​ക്ക് നി​യ​മ​സ​ഹാ​യം ന​ൽ​കു​മെ​ന്ന് ശി​രോ​മ​ണി അ​കാ​ലി​ദ​ൾ നേ​താ​വ് സു​ഖ്ബീ​ർ സിം​ഗ് ബാ​ദ​ൽ. ആം ​ആ​ദ്മി പാ​ർ​ട്ടി ഗ​വ​ൺ​മെ​ന്‍റ് ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശം ച​വി​ട്ടി​മെ​തി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഖാ​ലി​സ്ഥാ​ൻ നേ​താ​വ് അ​മൃ​ത്പാ​ൽ സിം​ഗി​നെ പി​ടി​കൂ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ര​വ​ധി​യാ​ളു​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​ത് സൂ​ചി​പ്പി​ച്ചാ​ണ് സു​ഖ്ബീ​ർ സിം​ഗ് ബാ​ദ​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ അ​മൃ​ത്പാ​ല് സിം​ഗി​ന്‍റെ പേ​ര് അ​ദ്ദേ​ഹം പ​ര​സ്യ​മാ​യി പ​രാ​മ​ർ​ശി​ച്ചി​ല്ല.

കേ​വ​ലം സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്നും നി​ല​വി​ലു​ള്ള അ​ടി​ച്ച​മ​ർ​ത്ത​ൽ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശി​രോ​മ​ണി അ​കാ​ലി​ദ​ൾ ലീ​ഗ​ൽ സെ​ൽ പ്ര​സി​ഡ​ന്‍റ് അ​ർ​ഷ്ദീ​പ് സിം​ഗ് ക്ലെ​റി​ന്‍റെ കീ​ഴി​ൽ സം​സ്ഥാ​ന​ത​ല ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു​വെ​ന്നും അ​ത് ജി​ല്ല​ക​ളി​ലെ പാ​ർ​ട്ടി നേ​താ​ക്ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ച് നി​യ​മ​സ​ഹാ​യം ന​ൽ​കു​ക​യും ചെ​യ്യു​മെ​ന്നും സും​ഖ്ബീ​ർ സിം​ഗ് വ്യ​ക്ത​മാ​ക്കി.


അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യ ദേ​ശീ​യ സു​ര​ക്ഷാ നി​യ​മം (എ​ൻ​എ​സ്എ) ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് എ​സ്എ​ഡി നേ​താ​വ് വി​ർ​സ സിം​ഗ് വാ​ൽ​തോ​ഹ എ​എ​പി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.‌

പ​ഞ്ചാ​ബ് പോ​ലീ​സ് ചി​ല സി​ഖ് യു​വാ​ക്ക​ൾ​ക്കെ​തി​രെ എ​ൻ​എ​സ്‌​എ പ്ര​കാ​രം കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും അ​വ​രെ അ​സ​മി​ലെ ദി​ബ്രു​ഗ​ഢ് ജ​യി​ലി​ലേ​ക്ക് അ​യ​ക്കു​ക​യും ചെ​യ്ത​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് അ​മൃ​ത്‌​സ​റി​ൽ ഒ​രു പ​ത്ര​സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് വ​ൽ​തോ​ഹ പ​റ​ഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<