അ​മൃ​ത്പാ​ൽ ര​ക്ഷ​പ്പെ​ട്ട​ത് ബൈ​ക്കി​ൽ; സി​സി​ടി​വി​ക​ൾ പ​രി​ശോ​ധി​ച്ച് പോ​ലീ​സ്
അ​മൃ​ത്പാ​ൽ ര​ക്ഷ​പ്പെ​ട്ട​ത് ബൈ​ക്കി​ൽ; സി​സി​ടി​വി​ക​ൾ പ​രി​ശോ​ധി​ച്ച് പോ​ലീ​സ്
Tuesday, March 21, 2023 10:07 PM IST
ന്യൂ​ഡ​ൽ​ഹി: ഖ​ലി​സ്ഥാ​ൻ വാ​ദി​യും "വാ​രി​സ് പ​ഞ്ചാ​ബ് ദേ' ​ത​ല​വ​നു​മാ​യ അ​മൃ​ത്പാ​ൽ സിം​ഗ് പ​ഞ്ചാ​ബ് പോ​ലീ​സി​നെ വെ​ട്ടി​ച്ചു​ക​ട​ന്നു ക​ള​ഞ്ഞ​ത് ബൈ​ക്കി​ൽ. പോ​ലീ​സ് പി​ന്തു​ട​രു​ന്ന​തി​നി​ടെ വാ​ഹ​ന​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും മാ​റ്റി ബൈ​ക്കി​ൽ ത​ന്‍റെ സ​ഹാ​യി​ക​ളോ​ടൊ​പ്പം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​ര​ശോ​ധി​ച്ചാ​ണ് അ​മൃ​ത്പാ​ൽ ര​ക്ഷ​പ്പെ​ട്ട വി​ധം പോ​ലീ​സ് മ​ന​സി​ലാ​ക്കി​യ​ത്.

ഈ ​മാ​സം 18 ന് ​ആ​ണ് അ​മൃ​ത്പാ​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. മെ​ഴ്സി​ഡ​സ് കാ​റി​ൽ അ​മൃ​ത്പാ​ൽ സ​ഞ്ച​രി​ക്കു​മ്പോ​ൾ പോ​ലീ​സ് പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. ജ​ല​ന്ധ​റി​ലെ ഷ​ഖോ​ട്ടി​ൽ മെ​ഴ്സി​ഡ​സ് ഉ​പേ​ക്ഷി​ച്ച് അ​നു​യാ​യി​ക​ളു​മാ​യി ഇ​യാ​ൾ മാ​രു​തി ബ്രെ​സ കാ​റി​ലേ​ക്ക് മാ​റി​ക്ക​യ​റി. കാ​റി​ലി​രു​ന്ന് വ​സ്ത്രം​മാ​റി.

പി​ന്നീ​ട് ഗു​രു​ദ്വാ​ര​യി​ൽ ക​യ​റി വീ​ണ്ടും വ​സ്ത്രം മാ​റി​യ ശേ​ഷം ബൈ​ക്കി​ൽ സ​ഹാ​യി​ക​ൾ​ക്കൊ​പ്പം ക​ട​ന്നു​ക​ള​ഞ്ഞു. ബൈ​ക്കി​ൽ ര​ണ്ട് പേ​രു​ടെ ഇ​ട​യി​ലി​രു​ന്നാ​ണ് അ​മൃ​ത്പാ​ൽ പോ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്ന​ത്. ഇ​യാ​ൾ സം​സ്ഥാ​ന അ​തി​ർ​ത്തി ക​ട​ന്നി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.


ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബ്രെ​സ കാ​റി​ൽ ഇ​യാ​ളു​ടെ വ​സ്ത്ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ 11.27 ന് ​ജ​ല​ന്ധ​റി​ലെ ടോ​ൾ ബൂ​ത്തി​ൽ നി​ന്നു​ള്ള സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ അ​മൃ​ത്പാ​ലി​നെ തി​രി​ച്ച​റി​ഞ്ഞു. ഇ​തു​വ​ഴി മാ​രു​തി ബ്രെ​സ കാ​റി​ൽ ക​ട​ന്നു​പോ​കു​ന്ന ദൃ​ശ്യ​മാ​ണ് ല​ഭ്യ​മാ​യ​ത്. കാ​റി​ന്‍റെ മു​ൻ​സീ​റ്റി​ലാ​യി​രു​ന്നു അ​മൃ​ത്പാ​ൽ. ബ്രെ​സ കാ​റും അ​മൃ​ത്പാ​ലി​നെ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ച നാ​ല് അ​നു​യാ​യി​ക​ളെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<