ര​ണ്ടു ബി​ല്ലു​ക​ളി​ൽ കൂ​ടി ഒ​പ്പു​വ​ച്ച് ഗ​വ​ർ​ണ​ർ
ര​ണ്ടു ബി​ല്ലു​ക​ളി​ൽ കൂ​ടി ഒ​പ്പു​വ​ച്ച് ഗ​വ​ർ​ണ​ർ
Tuesday, March 21, 2023 7:05 AM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ പാ​സാ​ക്കി​യി​ട്ടും ഏ​റെ നാ​ളാ​യി പി​ടി​ച്ചു വ​ച്ചി​രു​ന്ന ര​ണ്ടു ബി​ല്ലു​ക​ളി​ൽ കൂ​ടി ഗ​വ​ർ​ണ​ർ ഒ​പ്പു​വ​ച്ചു. മ​ല​പ്പു​റം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​നെ കേ​ര​ള ബാ​ങ്കി​ൽ ല​യി​പ്പി​ക്കാ​നു​ള്ള ബി​ൽ, വ​ഖ​ഫ് ബോ​ർ​ഡ് നി​യ​മ​ന​ങ്ങ​ൾ പി​എ​സ്‌സിക്കു വി​ട്ട​ത് റ​ദ്ദാ​ക്കു​ന്ന​തി​നു​ള്ള ബി​ൽ എ​ന്നി​വ​യി​ലാ​ണ് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഒ​പ്പു​വ​ച്ച​ത്.


അ​തേ​സ​മ​യം സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​ർ എ​ന്ന നി​ല​യി​ലു​ള്ള ഗ​വ​ർ​ണ​റു​ടെ അ​ധി​കാ​രം ക​വ​രു​ന്ന​ത് അ​ട​ക്ക​മു​ള്ള വി​വാ​ദ ബി​ല്ലു​ക​ളി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ടി​ല്ല. ഇ​നി നി​യ​മ​സ​ഭ പാ​സാ​ക്കി​യ ആ​റു ബി​ല്ലു​ക​ളി​ൽ കൂ​ടി ഗ​വ​ർ​ണ​ർ ഒ​പ്പു വ​യ്ക്കാ​നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<