"ശുദ്ധ മണ്ടത്തരം'; ലി​വിം​ഗ് ടു​ഗെ​ദ​ര്‍ റി​ലേ​ഷ​ന്‍​ഷി​പ്പി​ന് ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ത​ള്ളി സു​പ്രീം​കോ​ട​തി
"ശുദ്ധ മണ്ടത്തരം'; ലി​വിം​ഗ് ടു​ഗെ​ദ​ര്‍ റി​ലേ​ഷ​ന്‍​ഷി​പ്പി​ന് ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ത​ള്ളി സു​പ്രീം​കോ​ട​തി
Monday, March 20, 2023 3:38 PM IST
ന്യൂ​ഡ​ൽ​ഹി: ലി​വിം​ഗ് ടു​ഗെ​ദ​ര്‍ റി​ലേ​ഷ​ന്‍​ഷി​പ്പി​ന് ര​ജി​സ്‌​ട്രേ​ഷ​ന്‍ സം​വി​ധാ​നം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്.

രാ​ജ്യ​ത്ത് ലി​വിം​ഗ് ടു​ഗെ​ദ​ര്‍ റി​ലേ​ഷ​ന്‍​ഷി​പ്പി​ലു​ള്ള​വ​ര്‍​ക്ക് ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​യാ​യ മ​മ​താ റാ​ണി​യാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​ത്ത​രം ബ​ന്ധ​ങ്ങ​ള്‍​ക്ക് ച​ട്ട​ങ്ങ​ളും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ത​യാ​റാ​ക്കാ​ന്‍ കോ​ട​തി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.


എ​ന്നാ​ൽ തി​ക​ച്ചും അ​സം​ബ​ന്ധ​മാ​യ കാ​ര്യ​മാ​ണ് ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​ത്ത​രം മ​ണ്ട​ന്‍ ഹ​ര്‍​ജി​ക​ളു​മാ​യി വ​രു​ന്ന​വ​ര്‍​ക്ക് പി​ഴ ഈ​ടാ​ക്കു​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

ലി​വിം​ഗ് ടു​ഗെ​ദ​ര്‍ ബ​ന്ധ​ങ്ങ​ളി​ലെ പ​ങ്കാ​ളി​യാ​ല്‍ സ്ത്രീ​ക​ള്‍ കൊ​ല്ല​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ള്‍ ചൂ​ട്ടി​ക്കാ​ട്ടി​ക്കൊ​ണ്ടാ​യി​രു​ന്നു ഹ​ര്‍​ജി. ഡ​ല്‍​ഹി​യി​ലെ ശ്ര​ദ്ധാ വാ​ൽ​ക്ക​റി​ന്‍റെ കൊ​ല​പാ​ത​ക​മു​ള്‍​പ്പെ​ടെ ഹ​ര്‍​ജി​യി​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<