ഒടിടിക്ക് മൂക്കുകയർ ഒരുങ്ങുന്നു; സം​സ്കാ​രശൂ​ന്യ​ത അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് കേ​ന്ദ്രം
ഒടിടിക്ക് മൂക്കുകയർ ഒരുങ്ങുന്നു; സം​സ്കാ​രശൂ​ന്യ​ത അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് കേ​ന്ദ്രം
Monday, March 20, 2023 12:22 AM IST
നാ​ഗ്പു​ർ: ആ​വി​ഷ്കാ​ര​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പേ​രി​ൽ സം​സ്കാ​രശൂ​ന്യ​ത അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി അ​നു​രാ​ഗ് താ​ക്കൂ​ർ. ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന അ​ശ്ലീ​ല​വും അ​സ​ഭ്യ​വു​മാ​യു​ള്ള ഉ​ള്ള​ട​ക്കം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ സ​ർ​ക്കാ​ർ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​ടി​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ട്ട​ങ്ങ​ളി​ൽ എ​ന്തെ​ങ്കി​ലും മാ​റ്റം വ​രു​ത്തേ​ണ്ട​തു​ണ്ടെ​ങ്കി​ൽ അ​തും മ​ന്ത്രാ​ല​യം പ​രി​ഗ​ണി​ക്കും. ഈ ​പ്ലാ​റ്റ്‌​ഫോ​മു​ക​ൾ​ക്ക് ആ​വി​ഷ്കാ​ര​സ്വാ​ത​ന്ത്ര്യ​മാ​ണ് ന​ൽ​കി​യ​ത്, അ​ശ്ലീ​ല​വും അ​ശ്ലീ​ല​ത​യ്ക്കു​മു​ള്ള​ത​ല്ല. ആ​രെ​ങ്കി​ലും പ​രി​ധി ക​ട​ക്കു​മ്പോ​ൾ, ആ​വി​ഷ്കാ​ര​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പേ​രി​ൽ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളി​ൽ നി​ന്ന് സ​ർ​ക്കാ​ർ പി​ന്നോ​ട്ട് പോ​കി​ല്ലെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.


പ്രാ​രം​ഭ ത​ല​ത്തി​ൽ നി​ർ​മാ​താ​വ് പ​രാ​തി​ക​ൾ കൈ​കാ​ര്യം ചെ​യ്യ​ണം എ​ന്ന​താ​ണ് ഇ​തു​വ​രെ​യു​ള്ള ന​ട​പ​ടി​ക്ര​മം. 90-92 ശ​ത​മാ​നം പ​രാ​തി​ക​ളും നി​ർ​മാ​താ​ക്ക​ൾ ഉ​ള്ള​ട​ക്ക​ത്തി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി പ​രി​ഹ​രി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

സ​ർ​ക്കാ​രി​ലേ​ക്ക് പ​രാ​തി​ക​ൾ വ​രു​മ്പോ​ൾ, ച​ട്ട​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി വ​കു​പ്പു​ത​ല സ​മി​തി ക​ർ​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി പ​രാ​തി​ക​ൾ വ​ർ​ധി​ച്ച​തി​നാ​ൽ വ​കു​പ്പ് അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് ഇ​തി​നെ കാ​ണു​ന്ന​ത്. ഇ​തി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തേ​ണ്ടി വ​ന്നാ​ൽ, ത​ങ്ങ​ൾ അ​തി​നെ​ക്കു​റി​ച്ച് വ​ള​രെ ഗൗ​ര​വ​മാ​യി ചി​ന്തി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<