യു​ക്രെ​യ്ൻ ന​ഗ​ര​ത്തി​ൽ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി പു​ടി​ൻ; രാ​ത്രി കാ​റി​ൽ ക​റ​ങ്ങി
യു​ക്രെ​യ്ൻ ന​ഗ​ര​ത്തി​ൽ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി പു​ടി​ൻ; രാ​ത്രി കാ​റി​ൽ ക​റ​ങ്ങി
Sunday, March 19, 2023 7:56 PM IST
മോ​സ്കോ: റ​ഷ്യ​ന്‍ സൈ​ന്യം കീ​ഴ​ട​ക്കി​യ യു​ക്രെ​യ്ൻ തു​റ​മു​ഖ ന​ഗ​ര​മാ​യ മ​രി​യു​പോ​ളി​ൽ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ. അ​ന്താ​രാ​ഷ്ട്ര ക്രി​മി​ന​ൽ കോ​ട​തി​യു​ടെ വാ​റ​ണ്ടി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു പു​ടി​ന്‍റെ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം.

ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് പു​ടി​ൻ മ​രി​യു​പോ​ളി​ൽ പ​റ​ന്നി​റ​ങ്ങി​യ​ത്. ഹെ​ലി​കോ​പ്ട​റി​ൽ ഇ​വി​ടെ​യെ​ത്തി​യ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് ന​ഗ​ര​ത്തി​ലൂ​ടെ കാ​ർ ഓ​ടി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ളോ​ട് അ​ദ്ദേ​ഹം സം​സാ​രി​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ വീ​ഡി​യോ​യും റ​ഷ്യ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി പു​റ​ത്തു​വി​ട്ടു.

പു​തു​താ​യി പി​ടി​ച്ച​ട​ക്കി​യ യു​ക്രെ​യ്ൻ പ്ര​ദേ​ശ​ത്തേ​ക്കു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ യാ​ത്ര​യാ​ണി​തെ​ന്ന് ക​രു​തു​ന്നു. മ​രി​യു​പോ​ളി​ന് തൊ​ട്ടു കി​ഴ​ക്കു​ള്ള റ​ഷ്യ​ൻ ന​ഗ​ര​മാ​യ റോ​സ്റ്റോ​വ്-​ഓ​ൺ-​ഡോ​ണി​ൽ ഉ​ന്ന​ത സൈ​നി​ക ക​മാ​ൻ​ഡ​ർ​മാ​രു​മാ​യി പു​ടി​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ചെ​യ്തു.


ഉ​പ​പ്ര​ധാ​ന​മ​ന്ത്രി മ​റാ​ത് ഖു​സ്നു​ല്ലി​നും മ​രി​യു​പോ​ൾ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ പു​ടി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. കാ​റി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ൾ യു​ദ്ധ​ത്തി​ൽ ത​ക​ർ​ന്ന ന​ഗ​രം എ​ങ്ങ​നെ പു​ന​ർ​നി​ർ​മി​ക്കു​ന്നു​വെ​ന്ന് പു​ടി​ന് ഉ​പ​പ്രാ​ന​മ​ന്ത്രി വി​ശ​ദീ​ക​രി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<