തൃ​ശൂ​ർ സ​ദാ​ചാ​ര കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ ഉ​ത്ത​രാ​ഖ​ണ്ഡി​ൽ പി​ടി​യി​ൽ
തൃ​ശൂ​ർ സ​ദാ​ചാ​ര കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ ഉ​ത്ത​രാ​ഖ​ണ്ഡി​ൽ പി​ടി​യി​ൽ
Friday, March 17, 2023 5:39 PM IST
ഡെ​റാ​ഡൂ​ൺ: തൃ​ശൂ​ർ സ​ദാ​ചാ​ര കൊ​ല​ക്കേ​സി​ലെ നാ​ല് പ്ര​തി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ നി​ന്നാ​ണ് ചേ​ർ​പ്പ് സ്വ​ദേ​ശി​ക​ളാ​യ അ​രു​ൺ, അ​മീ​ർ, നി​ര​ഞ്ജ​ൻ, സു​ഹൈ​ൽ എ​ന്നി​വ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ളെ ശ​നി​യാ​ഴ്ച വെെ​കു​ന്നേരം തൃ​ശൂ​രി​ലെ​ത്തി​ച്ച് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.


ഫെ​ബ്രു​വ​രി പ​തി​നെ​ട്ടി​നാ​യി​രു​ന്നു വ​നി​താ സു​ഹൃ​ത്തി​നെ കാ​ണാ​നെ​ത്തി​യ സ​ഹ​റി​നെ എ​ട്ടം​ഗ സം​ഘം മ​ർ​ദി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ഹ​ർ മാ​ർ​ച്ച് ഏ​ഴി​ന് മ​രി​ച്ചി​രു​ന്നു.
Related News
<