കോ​വി​ഡ് വ​ർ​ധി​ക്കു​ന്നു; കേ​ര​ള​മ​ട​ക്കം അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം
കോ​വി​ഡ് വ​ർ​ധി​ക്കു​ന്നു; കേ​ര​ള​മ​ട​ക്കം അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം
Friday, March 17, 2023 5:58 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വീ​ണ്ടും കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. ഇ​തോ​ടെ കേ​ര​ളം ഉ​ൾ​പ്പെ​ടെ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി.

കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര, തെ​ലു​ങ്കാ​ന, ഗു​ജ​റാ​ത്ത്, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ് കേ​ന്ദ്രം ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കോ​വി​ഡ് പ​ട​രാ​തി​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ന്ദ്രം അ​യ​ച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്ത് സ​ജീ​വ​മാ​യ കൊ​റോ​ണ വൈ​റ​സ് കേ​സു​ക​ൾ 426ൽ​നി​ന്ന് 4,623 ആ​യി വ​ർ​ധി​ച്ച ദി​വ​സ​മാ​ണ് മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നു​ള്ള അ​റി​യി​പ്പ്.


പ​ക​ർ​ച്ച​വ്യാ​ധി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഇ​തു​വ​രെ നേ​ടി​യ നേ​ട്ട​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്താ​തെ, അ​ണു​ബാ​ധ ത​ട​യു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം കേ​ര​ള​ത്തി​ൽ പ്ര​തി​വാ​ര കേ​സു​ക​ൾ മാ​ർ​ച്ച് 15ന് 579 ​ആ​യി ഉ​യ​ർ​ന്നു. മാ​ർ​ച്ച് എ​ട്ട് വ​രെ പ്ര​തി​വാ​ര കേ​സു​ക​ൾ 434 ആ​യി​രു​ന്നു. പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 0.61ൽ​നി​ന്ന് 2.64 ആ​യെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<