കറൻസി നോട്ടുകൾ വലിച്ചെറിഞ്ഞു; യൂട്യൂബറും സുഹൃത്തും അറസ്റ്റിൽ
Wednesday, March 15, 2023 6:24 AM IST
ഗുരുഗ്രാം: കറൻസി നോട്ടുകൾ റോഡിലേക്ക് വലിച്ചെറിയുന്ന വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച യൂട്യുബറും സുഹൃത്തും അറസ്റ്റിൽ. ജോരാവർ സിംഗ് കൽസിയും സുഹൃത്ത് ലക്കി കംബോജിയുമാണ് അറസ്റ്റിലായത്. ഗുരുഗ്രാമിൽ വച്ചാണ് പോലീസ് ഇവരെ പിടികൂടിയത്.
ഡിക്കി തുറന്ന് വച്ച് ജോരാവർ ഓടിക്കുന്ന കാറിൽ നിന്നും ലക്കി നോട്ടുകൾ വലിച്ച് പുറത്തേക്ക് എറിയുന്നതാണ് വീഡിയോയിലുള്ളത്. സംഭവത്തിൽ വിവിധ വകുപ്പുകൾ ചുമത്തി പോലീസ് ഇവർക്കെതിരെ കേസെടുത്തു.