മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി; ഇ​ൻ​ഡി​ഗോ വി​മാ​നം ക​റാ​ച്ചി​യി​ലി​റ​ക്കി, യാ​ത്ര​ക്കാ​ര​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല
മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി; ഇ​ൻ​ഡി​ഗോ വി​മാ​നം ക​റാ​ച്ചി​യി​ലി​റ​ക്കി, യാ​ത്ര​ക്കാ​ര​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല
Monday, March 13, 2023 6:49 PM IST
ന്യൂ​ഡ​ല്‍​ഹി: മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി​യെ തു​ട​ർ​ന്നു ഇ​ൻ​ഡി​ഗോ വി​മാ​നം ക​റാ​ച്ചി​യി​ലി​റ​ക്കി. ഡ​ല്‍​ഹി​യി​ല്‍​നി​ന്നു ദോ​ഹ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ഇ​ന്‍​ഡി​ഗോ വി​മാ​ന​മാ​ണ് യാ​ത്ര​ക്കാ​ര​ന്‍റെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റി​ക്കി​യ​ത്.

യാ​ത്ര​ക്കാ​ര​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു വി​മാ​നം അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​ത്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ക്കാ​നാ​യി​ല്ല. നൈ​ജീ​രി​യ​ന്‍ പൗ​ര​നാ​യ അ​ബ്ദു​ള്ള (60) ആ​ണ് മ​രി​ച്ച​ത്.


വി​മാ​നം ലാ​ന്‍​ഡ് ചെ​യ്യു​ന്ന​തി​നു മു​ന്‍​പേ അ​ബ്ദു​ള്ള മ​രി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് അ​ബ്ദു​ള്ള​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി വി​മാ​നം തി​രി​കെ ഡ​ല്‍​ഹി​യി​ലേ​ക്ക് മ​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<