ചൂ​ട് വ​ർ​ധി​ക്കു​ന്നു; ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
ചൂ​ട് വ​ർ​ധി​ക്കു​ന്നു; ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
Monday, March 6, 2023 10:06 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ചൂ​ട് വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നു. എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ഫ​യ​ർ ഓ​ഡി​റ്റ് ന​ട​ത്ത​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

കാ​ട്ടു​തീ നി​യ​ന്ത്രി​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ചൂ​ടു​കാ​ലാ​വ​സ്ഥ​യെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ശീ​ല​നം ന​ൽ​ക​ണം. ല​ഘു​ലേ​ഖ​ക​ളി​ലൂ​ടെ​യും പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ​യും ചൂ​ടു​കാ​ല​ത്ത് ചെ​യ്യാ​വു​ന്ന​തും ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത​തു​മാ​യ കാ​ര്യ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്ക​ണം. വെ​ള്ള​വും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മു​ട​ങ്ങു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.


ഇ​ന്ത്യ​ന്‍ മെ​റ്റീ​രി​യോ​ള​ജി​ക്ക​ല്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​നോ​ട് ഓ​രോ ദി​വ​സ​ത്തേ​യും കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം ത​യാ​റാ​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​താ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു.

യോ​ഗ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി, കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി, ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി, ആ​രോ​ഗ്യ- കു​ടും​ബ​ക്ഷേ​മ സെ​ക്ര​ട്ട​റി, ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​ധി​കൃ​ത​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<