ആദിവാസി യുവാവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ്
Tuesday, February 14, 2023 5:18 PM IST
കോഴിക്കോട്: മെഡിക്കല്‍ കോളജ് പരിസരത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി. സിബിഐ അന്വേഷണം നടത്തിയാൽ മാത്രമേ സത്യം പുറത്ത് കൊണ്ടുവരാൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ ഇടപ്പെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഗിരി വർഗ വകുപ്പ് മന്ത്രി അർജുൻ മുണ്ഡയ്ക്കും ദേശീയ പട്ടിക വർഗ വകുപ്പ് ചെയർമാനും കത്ത് അയച്ചതായും കൊടിക്കുന്നിൽ അറിയിച്ചു.
ശനിയാഴ്ചയാണ് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം വിശ്വനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രി ജീവനക്കാർ മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ മർദിച്ചതായും ഇതാണ് ജീവനൊടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയിലെത്തിയതായിരുന്നു വിശ്വനാഥൻ.