കൊ​ച്ചി: എ​റ​ണാ​കു​ളം ഡി​സി​സി അ​ധ്യ​ക്ഷ​ൻ മു​ഹ​മ്മ​ദ് ഷി​യാ​സി​നെ​തി​രേ പോ​ലീ​സ് കേ​സ്. പോ​ലീ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​ട്ട​തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് നേ​രേ അ​ങ്ക​മാ​ലി​യി​ൽ ക​രി​ങ്കൊ​ടി വീ​ശി​യ കെ​എ​സ്‌​യു ജി​ല്ലാ സെ​ക്ര​ട്ട​റി മി​വ ജോ​ളി​യെ പോ​ലീ​സ് അ​ക്ര​മി​ച്ച​തി​നെ​തി​രേ​യാ​യി​രു​ന്നു ഷി​യാ​സി​ന്‍റെ പോ​സ്റ്റ്.

ഒ​രു പ​രി​ധി വി​ട്ടാ​ൽ ഈ ​കൈ അ​വി​ടെ വേണ്ടെന്ന് വ​യ്ക്കും. ക​ളി കോ​ൺ​ഗ്ര​സി​നോ​ട് വേ​ണ്ട എ​ന്നാ​ണ് ഡി​സി​സി അ​ധ്യ​ക്ഷ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ചി​ത്ര​വും ഇ​തി​നൊ​പ്പം പ​ങ്കു​വ​ച്ചി​രു​ന്നു.

പ​റ​ഞ്ഞ​തി​ലു​റ​ച്ച് നി​ൽ​ക്കു​ന്നു എ​ന്നും കേ​സി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും ഷി​യാ​സ് അ​റി​യി​ച്ചു.

അതേസമയം, പുരുഷ പോലീസ് തന്നെ കെെയേറ്റം ചെയ്തു എന്ന മിവ ജോളിയുടെ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല.