ഗ​വ​ര്‍​ണ​റു​ടെ വി​മാ​ന​യാ​ത്രാ ചെ​ല​വി​ന് 30 ല​ക്ഷം രൂ​പ കൂ​ടി അ​നു​വ​ദി​ച്ച് സ​ര്‍​ക്കാ​ര്‍
ഗ​വ​ര്‍​ണ​റു​ടെ വി​മാ​ന​യാ​ത്രാ ചെ​ല​വി​ന് 30 ല​ക്ഷം രൂ​പ കൂ​ടി അ​നു​വ​ദി​ച്ച് സ​ര്‍​ക്കാ​ര്‍
Friday, February 10, 2023 4:00 PM IST
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​റു​ടെ വി​മാ​ന​യാ​ത്രാ ചെ​ല​വി​ലേ​ക്കാ​യി 30 ല​ക്ഷം രൂ​പ അ​ധി​കം അ​നു​വ​ദി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ഈ ​മാ​സം 20നാ​ണ് ധ​ന​വ​കു​പ്പ് ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ വി​മാ​ന​യാ​ത്ര​ക്കാ​യി അ​നു​വ​ദി​ച്ചി​രു​ന്ന തു​ക ചെ​ല​വാ​ക്കി​ക​ഴി​ഞ്ഞ​തി​നാ​ലാ​ണ് അ​ധി​ക തു​ക അ​നു​വ​ദി​ച്ച​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 30നാ​ണ് ഗ​വ​ര്‍​ണ​റു​ടെ സെ​ക്ര​ട്ട​റി തു​ക ആ​വ​ശ്യ​പ്പെ​ട്ട​ത്. ഗ​വ​ര്‍​ണ​റും സ​ര്‍​ക്കാ​രും ത​മ്മി​ലു​ള്ള പോ​ര് നി​ല നി​ല്‍​ക്കു​ന്ന സ​മ​യ​ത്താ​ണ് ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.


എ​ന്നാ​ല്‍ പി​ന്നീ​ട് ഗ​വ​ര്‍​ണ​റും സ​ര്‍​ക്കാ​രും തമ്മിൽ സ​മ​വാ​യ​ത്തി​ലെ​ത്തി​യ​തോ​ടെ ധ​ന​വ​കു​പ്പ് ഈ ​ഫ​യ​ല്‍ പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<