ചെെന വിഷയം: പാർലമെന്‍റിൽ കോൺഗ്രസ്-ബിജെപി തർക്കം
ചെെന വിഷയം: പാർലമെന്‍റിൽ കോൺഗ്രസ്-ബിജെപി തർക്കം
Wednesday, February 8, 2023 4:46 PM IST
ന്യൂഡൽഹി: ചെെന വിഷയത്തിൽ പാർലമെന്‍റിൽ തർക്കം. ആഭ്യന്തരമന്ത്രി അമിത് ഷായും കോൺഗ്രസ് എംപി അധിർ രഞ്ജൻ ചൗധരിയും തമ്മിലാണ് വിഷയത്തിൽ ഏറ്റുമുട്ടിയത്.

ചെെന ഭൂമി കൈയേറിയിട്ടും സർക്കാർ പ്രതികരിക്കുന്നില്ലെന്ന് അധിർ രഞ്ജൻ ചൗധരി ആരോപിച്ചപ്പോൾ, എംപി പറയുന്നത് തെറ്റാണെന്നും കോൺഗ്രസ് സർക്കാരിന്‍റെ കാലത്താണ് ഭൂമി ചെെനയ്ക്ക് കെെമാറിയതെന്നും അമിത്ഷാ തിരിച്ചടിച്ചു.

അമിത്ഷായുടെ പ്രസ്താവനയ്ക്കെതിരേ കോൺഗ്രസ് നേതാക്കൾ പ്രതിഷേധം ഉയർത്തി.

അതേസമയം, അ​ദാ​നി വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രാ​യ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ നടത്തിയ ആരോപണങ്ങൾ ലോ​ക്സ​ഭാ രേ​ഖ​ക​ളി​ൽ നി​ന്ന് നീ​ക്കി.


ഒ​രു തെ​ളി​വും മേ​ശ​പ്പു​റ​ത്ത് വ​യ്ക്കാ​തെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ രാ​ഹു​ല്‍ ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​തെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. അ​ദാ​നി​യും ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​യി​രു​ന്നു രാ​ഹു​ലിന്‍റെ ആ​രോ​പ​ണം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<