ഇന്ത്യയിൽ ഇങ്ങനൊരുസ്ഥലം വേറെയില്ല, കേരളം പൊളിയാണെന്ന് മന്ത്രി റിയാസ്
ഇന്ത്യയിൽ ഇങ്ങനൊരുസ്ഥലം വേറെയില്ല, കേരളം പൊളിയാണെന്ന് മന്ത്രി റിയാസ്
Tuesday, February 7, 2023 2:27 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാനം മികച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിൽ ഉള്ളതിനേക്കാൾ വിനോദ സഞ്ചാരികൾക്ക് ഏറെ സുരക്ഷിതമാണ് കേരളം. ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവ പരിശോധിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

അതേസമയം, മന്ത്രിയുടെ വാദത്തെ എതിർത്ത് രമേശ് ചെന്നിത്തല രംഗത്തെത്തി. കേരളത്തിന് കിട്ടുന്ന അംഗീകാരം സർക്കാരിന് കിട്ടുന്നതല്ല. അത് ജനങ്ങൾക്കുള്ളതാണെന്ന് ചെന്നിത്തല പറഞ്ഞു. എല്ലാക്കാലത്തും ടൂറിസം രംഗത്ത് കേരളത്തിന് അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. അത് കേരളത്തിന്‍റെ പ്രകൃതി സൗന്ദര്യത്തിന്‍റെ ഫലമെന്നും ചെന്നിത്തല വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<