സ​ൽ​മാ​ൻ റു​ഷ്ദി​യു​ടെ പു​തി​യ നോ​വ​ൽ പു​റ​ത്തി​റ​ങ്ങി
സ​ൽ​മാ​ൻ റു​ഷ്ദി​യു​ടെ പു​തി​യ നോ​വ​ൽ പു​റ​ത്തി​റ​ങ്ങി
Monday, February 6, 2023 4:21 PM IST
ല​ണ്ട​ൻ: പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ സ​ൽ​മാ​ൻ റു​ഷ്ദി​യു​ടെ പു​തി​യ നോ​വ​ൽ "വി​ക്‌​ട​റി സി​റ്റി' പു​റ​ത്തി​റ​ങ്ങി. വ​ധ​ശ്ര​മ​ത്തി​ന് ശേ​ഷ​മു​ള്ള റു​ഷ്ദി​യു​ടെ പു​റ​ത്തി​റ​ങ്ങു​ന്ന ആ​ദ്യ പു​സ്ത​ക​മാ​ണ് ഇ​ത്.

2022 ഓ​ഗ​സ്റ്റി​ൽ യു​എ​സി​ൽ വ​ച്ചു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ൽ​മാ​ൻ റു​ഷ്ദി‌​യു​ടെ നി​ല ഇ​തു​വ​രെ പൂ​ർ​ണ​മാ​യി മെ​ച്ച​പ്പെ​ട്ടി​ട്ടി​ല്ല. ‌‌‌‌ഷ​തോ​ക്വ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​നി​ലെ സാ​ഹി​ത്യ ച​ർ​ച്ചാ​വേ​ദി​യി​ൽ​വ​ച്ചാ​ണ് ഹാ​ദി മ​താ​ർ എ​ന്ന യു​വാ​വ് റു​ഷ്ദി​യെ കു​ത്തി​യ​ത്.


ആ​ക്ര​മ​ണ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു ക​ണ്ണി​ന്‍റെ കാ​ഴ്ച​യും ഒ​രു കൈ​യു​ടെ ച​ല​ന​ശേ​ഷി​യും ന​ഷ്‌​ട​പ്പെ​ട്ടി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നു മു​മ്പ് റു​ഷ്ദി എ​ഴു​തി​യ നോ​വ​ലാ​ണ് വി​ക്‌​ട​റി സി​റ്റി.
Related News
<