ആസാമില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ടുപേര്‍ അറസ്റ്റില്‍
ആസാമില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ടുപേര്‍ അറസ്റ്റില്‍
Monday, February 6, 2023 10:05 AM IST
ദിസ്പുര്‍: ആസാമിലെ ദിബ്രുഗഡില്‍ 14കാരിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ ഭായ്ജാന്‍ അലി, സഫര്‍ അലി എന്നീ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. നാലുപേര്‍ കസ്റ്റഡിയിലാണ്.

ഈ മാസം മൂന്നിന് പ്രതികള്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോവുകയായിരുന്നു. പിന്നീട് പ്രതികള്‍ പെണ്‍കുട്ടിയെ കൈ കാലുകള്‍ കയറുകൊണ്ട് ബന്ധിച്ച് അത്ബാരി തേയിലത്തോട്ടത്തില്‍ ഉപേക്ഷിച്ചു.

അബോധാവസ്ഥയിലാണ് പോലീസ് കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ആസാമിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<