ബം​ഗ്ലാ​ദേ​ശി​ൽ അ​ജ്ഞാ​ത​ർ ഹി​ന്ദു​ക്ഷേ​ത്ര​ങ്ങ​ൾ ത​ക​ർ​ത്തു
ബം​ഗ്ലാ​ദേ​ശി​ൽ അ​ജ്ഞാ​ത​ർ ഹി​ന്ദു​ക്ഷേ​ത്ര​ങ്ങ​ൾ ത​ക​ർ​ത്തു
Monday, February 6, 2023 4:43 AM IST
ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ല്‍ സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ 14 ഹി​ന്ദു ക്ഷേ​ത്ര​ങ്ങ​ള്‍ ത​ക​ര്‍​ത്തു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗ്ലാ​ദേ​ശി​ലെ താ​ക്കൂ​ർ​ഗാ​വ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ചി​ല വി​ഗ്ര​ഹ​ങ്ങ​ൾ ന​ശി​പ്പി​ച്ച​താ​യും ചി​ല​ത് ക്ഷേ​ത്ര കു​ള​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യെ​ന്നും ബ​ലി​യാ​ട​ങ്കി ഉ​പ​ജി​ല​യു​ടെ പൂ​ജ സെ​ലി​ബ്രേ​ഷ​ൻ കൗ​ൺ​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ർ​മാ​ൻ പ​റ​ഞ്ഞു.

കു​റ്റ​വാ​ളി​ക​ളെ കു​റി​ച്ച് സൂ​ച​ന​യൊ​ന്നു​മി​ല്ലെ​ന്നും എ​ന്നാ​ൽ അ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത്ത​രം ഹീ​ന​മാ​യ സം​ഭ​വ​ങ്ങ​ളൊ​ന്നും ഇ​വി​ടെ ന​ട​ന്നി​ട്ടി​ല്ലെ​ന്നും ഈ ​പ്ര​ദേ​ശം എ​ല്ലാ​യ്പ്പോ​ഴും മി​ക​ച്ച മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ പ്ര​ദേ​ശ​മാ​യി അ​റി​യ​പ്പെ​ടു​ന്നു​വെ​ന്നും ഹി​ന്ദു സ​മു​ദാ​യ നേ​താ​വും യൂ​ണി​യ​ൻ പ​രി​ഷ​ത്ത് ചെ​യ​ർ​മാ​നു​മാ​യ സ​മ​ർ ച​ത്ത​ർ​ജി പ​റ​ഞ്ഞു.

ഭൂ​രി​പ​ക്ഷ​മാ​യ മു​സ്‌​ലീം സ​മു​ദാ​യ​ത്തി​ന് ഞ​ങ്ങ​ളു​മാ​യി​ഒ​രു ത​ർ​ക്ക​വു​മി​ല്ലെ​ന്നും ആ​രാ​ണ് ഈ ​കു​റ്റ​കൃ​ത്യ​ത്തി​ന് പി​ന്നി​ലെ​ന്ന് ഞ​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ശ​നി​യാ​ഴ്ച രാ​ത്രി മു​ത​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് പ​ല ഗ്രാ​മ​ങ്ങ​ളി​ലും ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്ന് ബ​ലി​യ​ഡ​ങ്കി പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഇ​ൻ-​ചാ​ർ​ജ് ഖൈ​റു​ൽ അ​നം പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ സ​മാ​ധാ​ന​പ​ര​മാ​യ സാ​ഹ​ച​ര്യം ത​ക​ർ​ക്കാ​ൻ വേ​ണ്ടി​യു​ള്ള ആ​സൂ​ത്രി​ത​മാ​യ ശ്ര​മ​മാ​ണി​തെ​ന്ന് വ്യ​ക്ത​മാ​കു​ന്ന​താ​യി താ​ക്കൂ​ർ​ഗാ​വ് പോ​ലീ​സ് മേ​ധാ​വി ജ​ഹാം​ഗീ​ർ ഹൊ​സൈ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

അ​ക്ര​മി​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും കു​റ്റ​വാ​ളി​ക​ൾ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<