ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​ന്‍റെ വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്തു
ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​ന്‍റെ വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്തു
Saturday, February 4, 2023 9:51 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്തു. ഹാ​ക്ക് ചെ​യ്ത ശേ​ഷം വ്യാ​ജ വെ​ബ്സൈ​റ്റ് നി​ർ​മി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ അ​ഴി​മ​തി​ക്കാ​രും ക്രി​മി​ന​ലു​ക​ളും വ​ർ​ഗീ​യ​വാ​ദി​ക​ളു​മാ​യി അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

പ്ര​തി​പ​ക്ഷ നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ സി​ദ്ധ​രാ​മ​യ്യ​യു​ടെ പേ​രി​ൽ വ്യാ​ജ ക​ത്തും ഹാ​ക്ക​ർ​മാ​ർ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.


സം​ഭ​വ​ത്തി​നു​പി​ന്നാ​ലെ കോ​ൺ​ഗ്ര​സ് പ​രാ​തി ന​ൽ​കി. ബം​ഗ​ളൂ​രു സൈ​ബ​ർ​ക്രൈം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ inckarnataka.in എ​ന്ന വെ​ബ് സൈ​റ്റാ​ണ് ഹാ​ക്ക് ചെ​യ്ത​ത്. പ്ര​സ്തു​ത സൈ​റ്റ് ഇ​പ്പോ​ൾ ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<