ആ​രും "അ​ടു​പ്പി​ക്കാ​ത്ത' വി​മാ​ന​വാ​ഹി​നി​യെ ബ്ര​സീ​ൽ ക​ട​ലി​ൽ താഴ്ത്തി
ആ​രും "അ​ടു​പ്പി​ക്കാ​ത്ത' വി​മാ​ന​വാ​ഹി​നി​യെ ബ്ര​സീ​ൽ ക​ട​ലി​ൽ താഴ്ത്തി
Saturday, February 4, 2023 8:24 PM IST
ബ്ര​സി​ലീ​യ: നാ​ശ​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി​യ സ്വ​ന്തം വി​മാ​ന​വാ​ഹി​നി ക​പ്പ​ൽ അ​റ്റ്ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ൽ മു​ക്കി​താ​ഴ്ത്തി ബ്ര​സീ​ൽ. പാ​രി​സ്ഥി​തി​ക പ്ര​ശ്ന​മു​ണ്ടാ​ക്കു​മെ​ന്ന കാ​ര​ണ​ത്താ​ൽ തീ​ര​ത്ത​ടു​പ്പി​ക്കാ​ൻ ഒ​രു രാ​ജ്യ​വും അ​നു​വ​ദി​ക്കാ​തി​രു​ന്ന "സാവോ പോ​ളോ' എ​ന്ന വി​മാ​ന​വാ​ഹി​നി​യാ​ണ് ബ്ര​സീ​ൽ ക​ട​ലി​ൽ മു​ക്കി​യ​ത്.

ഫ്ര​ഞ്ച് നി​ർ​മി​ത യാ​ന​മാ​യ സാ​വോ പോ​ളോ 873 അ​ടി നീ​ള​മാ​ണു​ള്ള​ത്. ബ്ര​സീ​ലി​യ​ൻ തീ​ര​ത്ത് നി​ന്ന് 550 കി​ലോ​മീ​റ്റ​ർ അ​ക​ലെ, ക​ട​ലി​ൽ 16,000 അ‌​ടി താ​ഴ്ച​യി​ലേ​ക്കാ​ണ് ക​പ്പ​ൽ താ​ഴ്ത്തി​യ​ത്.

ആ​സ്ബ​റ്റോ​സും ഹാ​നി​ക​ര​മാ​യ ലോ​ഹ​ഭാ​ഗ​ങ്ങ​ളു​മു​ള്ള ക​പ്പ​ൽ ക​ട​ലി​ൽ താ​ഴ്ത്തു​ന്ന​ത് പ്ര​കൃ​തി​ക്ക് ദോ​ഷ​ക​ര​മാ​ണെ​ന്ന് പ​രി​സ്ഥി​തി​വാ​ദി​ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. ഈ ​പ്ര​തി​ഷേ​ധ​ങ്ങ​ളെ​ല്ലാം അ​വ​ഗ​ണി​ച്ചാ​ണ് ബ്ര​സീ​ൽ വി​മാ​ന​വാ​ഹി​നി​ക്ക് ജ​ല​സ​മാ​ധി ന​ൽ​കി​യ​ത്.


1950-ക​ൾ മു​ത​ൽ അ​ന്പ​ത് വ​ർ​ഷ​ത്തോ​ളം ഫ്ര​ഞ്ച് നാ​വി​ക​പ‌​ട​യ്ക്കാ​യി ലോ​ക​മെ​മ്പാ​ടു​മു​ള്ള ദൗ​ത്യ​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യ ഫോ​ച്ച് എ​ന്ന ക​പ്പ​ലാ​ണ് പി​ന്നീ​ട് സാ​വോ പോ​ളോ ആ​യ​ത്. 12 മി​ല്യ​ൺ ഡോ​ള​ർ മു​ട​ക്കി 2000-ത്തി​ലാ​ണ് ബ്ര​സീ​ൽ വി​മാ​ന​വാ​ഹി​നി സ്വ​ന്ത​മാ​ക്കി​യ​ത്.

ഉ​പ‌​യോ​ഗ​ര​ഹി​ത​മാ​യ ക​പ്പ​ൽ പൊ​ളി​ച്ചു​നീ​ക്കാ​ൻ തു​ർ​ക്കി​ഷ് ക​മ്പ​നി​ക്ക് ബ്ര​സീ​ൽ ക​രാ​ർ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ തു​ർ​ക്കി​യി​ലെ പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​ടെ എ​തി​ർ​പ്പ് മൂ​ലം ഈ ​നീ​ക്കം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​ഠ​ന​ത്തി​നൊ​ടു​വി​ൽ, ക​പ്പ​ൽ ത​ങ്ങ​ളു​ടെ തീ​ര​ത്ത് അ​ടു​ത്താ​ൽ പാ​രി​സ്ഥി​തി​ക ദോ​ഷ​മു​ണ്ടാ​കു​മെ​ന്ന് തി​രി​ച്ച​റി​ഞ്ഞ ബ്ര​സീ​ൽ, സാ​വോ പോ​ളോ​യെ എ​ന്നേ​ക്കു​മാ​യി ക​ട​ലി​ൽ താ​ഴ്ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<