സംഘർഷത്തിൽ എംഇഎസ് കോളജ് വിദ്യാർഥികൾക്ക് പരിക്ക്
Friday, February 3, 2023 6:08 PM IST
കോഴിക്കോട്: ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് എംഇഎസ് കോളജ് വിദ്യാർഥിക്ക് വെട്ടേറ്റു. മുക്കം കളന്തോട് എംഇഎസ് കോളജിലെ വിദ്യാർഥിക്കാണ് വെട്ടേറ്റത്. സംഘർഷത്തിൽ പത്തോളം വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരെ മുക്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കോളജിന് സമീപത്തെ ഹോട്ടലിൽ വിദ്യാർഥികൾ ഉച്ചഭക്ഷണം കഴിക്കാൻപോയപ്പോഴായിരുന്നു സംഘർഷമുണ്ടായത്.
ഇടവഴിയിൽ ബൈക്ക് പാർക്ക് ചെയ്തത് ചോദ്യം ചെയ്ത് നാട്ടുകാരിൽ ചിലർ വിദ്യാർഥികളെ മർദിക്കുകയായിരുന്നെന്ന് പറയുന്നു.