"ലോകകപ്പ് ഹീറോ' ജോഗീന്ദർ ശർമ വിരമിച്ചു
Friday, February 3, 2023 4:53 PM IST
ന്യൂഡൽഹി: പ്രഥമ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയെ കിരീടനേട്ടത്തിലേക്ക് നയിച്ച പേസർ ജോഗീന്ദർ ശർമ വിരമിച്ചു. ക്രിക്കറ്റിന്റെ മുഴുവൻ ഫോർമാറ്റുകളിൽ നിന്നുമാണ് വിരമിക്കൽ.
നിലവിൽ ഹരിയാന പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടാണ് 39കാരനായ ജോഗീന്ദർ. 2004-ൽ അരങ്ങേറ്റം കുറിച്ച താരം എട്ട് അന്താരാഷ്ട്ര മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ.
2007 സെപ്റ്റംബർ 24ന് ജോഹന്നാസ്ബർഗിൽ നടന്ന ട്വന്റി-20 ലോകകപ്പ് ഫൈനലിലെ അവസാന ഓവർ എറിഞ്ഞത് ജോഗീന്ദറായിരുന്നു. മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്ന പാക്കിസ്ഥാൻ നായകൻ മിസ്ബ ഉൾ ഹഖിന്റെ വിക്കറ്റ് എടുത്ത താരം ഇന്ത്യയെ ജയത്തിലെത്തിച്ചിരുന്നു.