കോ​ട്ട​യ​ത്ത് യു​വാ​വ് റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന് മു​ക​ളി​ൽ നി​ന്നും ട്രാ​ക്കി​ലേ​ക്ക് ചാ​ടി
കോ​ട്ട​യ​ത്ത് യു​വാ​വ് റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന് മു​ക​ളി​ൽ നി​ന്നും ട്രാ​ക്കി​ലേ​ക്ക് ചാ​ടി
Thursday, February 2, 2023 6:56 PM IST
കോ​ട്ട​യം: ക​ഞ്ഞി​ക്കു​ഴി പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ന് സ​മീ​പ​ത്തെ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ൽ നി​ന്നും യു​വാ​വ് ട്രാ​ക്കി​ലേ​ക്ക് ചാ​ടി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കെ​കെ റോ​ഡി​ലൂ​ടെ ന​ട​ന്നു​വ​ന്ന യു​വാ​വ് ആ​ളു​ക​ൾ നോ​ക്കി​നി​ൽ​ക്കേ പാ​ല​ത്തി​ന് മു​ക​ളി​ൽ ക​യ​റി താ​ഴേ​യ്ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ പ്ര​ദേ​ശ​ത്ത് ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി.


ഈ​സ്റ്റ് പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ട്രാ​ക്കി​ന് സ​മീ​പ​ത്തെ കു​ഴി​യി​ൽ ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<