അദാനിയുടെ വെട്ടിപ്പ്: സഭ പ്രക്ഷുബ്ധമാക്കാൻ കോൺഗ്രസ്, മോദി സർക്കാർ വിയർക്കും
അദാനിയുടെ വെട്ടിപ്പ്: സഭ പ്രക്ഷുബ്ധമാക്കാൻ കോൺഗ്രസ്, മോദി സർക്കാർ വിയർക്കും
Thursday, February 2, 2023 10:52 AM IST
വെബ് ഡെസ്ക്
ന്യൂഡൽഹി: അദാനി വിഷയം പാർലമെന്‍റിൽ ഉന്നയിക്കാനൊരുങ്ങി കോൺഗ്രസ്. ഇതു സംബന്ധിച്ച് സഭാ സമ്മേളനത്തിന് മുന്നോടിയായി കോൺഗ്രസ് നയരൂപീകരണ സമിതി യോഗം ചേർന്നു.

അദാനി ഗ്രൂപ്പിന്‍റെ നിയമവിരുദ്ധ നടപടികളോട് മോദി സർക്കാർ കണ്ണടയ്ക്കുകയാണെന്നും ഇതിനെതിരേ പാർലമെന്‍റിൽ ശക്തമായ പ്രതിഷേധം ഉയരണമെന്നും കോൺഗ്രസ് അറിയിച്ചു.

അതേസമയം, ഈ വിഷയത്തിൽ മോദി സർക്കാരിന്‍റെ പ്രതികരണം എന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.


ഹി​ൻ​ഡ​ൻബ​ർ​ഗ് റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ശ​ങ്ക​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ അദാനി ഓഹരികൾ ദിനംപ്രതി ഇടിയുകയാണ്. ബജറ്റ് ദിനത്തിലും അ​ദാ​നി എ​ന്‍റ​ർ​പ്രൈ​സ​സി​ന്‍റെ ഓ​ഹ​രി​ക​ൾ കൂപ്പുകുത്തി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<