നാ​യ​ക്കു​ട്ടി​യെ മോ​ഷ്ടി​ച്ച എ​ന്‍​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ൾ പി​ടി​യി​ൽ
നാ​യ​ക്കു​ട്ടി​യെ മോ​ഷ്ടി​ച്ച എ​ന്‍​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ൾ പി​ടി​യി​ൽ
Wednesday, February 1, 2023 4:58 PM IST
കൊ​ച്ചി: നെ​ട്ടൂ​രി​ലെ പെ​റ്റ് ഷോ​പ്പി​ല്‍ നി​ന്ന് നാ​യ​ക്കു​ട്ടി​യെ മോ​ഷ്ടി​ച്ച എ​ന്‍​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ൾ പി​ടി​യി​ൽ. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ നി​ഖി​ല്‍, ശ്രേ​യ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഉ​ഡു​പ്പി​യി​ലെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ബൈ​ക്കി​ല്‍ കൊ​ച്ചി​യി​ലെ​ത്തി മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് നെ​ട്ടൂ​രി​ലെ പെ​റ്റ് ഹൈ​വ് എ​ന്ന ക​ട​യി​ല്‍ നി​ന്ന് പ്ര​തി​ക​ൾ നാ​യ​ക്കു​ട്ടി​യെ മോ​ഷ്ടി​ച്ച​ത്. ക​ട​യി​ലെ​ത്തി​യ ഇ​വ​ര്‍ പൂ​ച്ച​ക്കു​ട്ടി​യെ​യാ​യ​ണ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് ക​ട​യു​ട​മ പ​റ​ഞ്ഞു. എ​ന്നാ​ല്‍ പൂ​ച്ച​ക്കു​ട്ടി​യെ കി​ട്ടാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ക​ട​യി​ല്‍ നി​ന്ന് പോ​കു​ക​യും ചെ​യ്തു.


ഏ​റെ നേ​രം ക​ഴി​ഞ്ഞാ​ണ് നാ​യ​ക്കു​ട്ടി​യെ കാ​ണാ​താ​യ​ത് ക​ട​യു​ട​മ​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ബൈ​ക്കി​ലെ​ത്തി​യ യു​വ​തി​യും യു​വാ​വും നാ​യ​യെ മോ​ഷ്ടി​ച്ച് കൊ​ണ്ടു​പോ​കു​ന്ന​ത് ക​ണ്ട​ത്. പി​ന്നീ​ട് ക​ട​യു​ട​മ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<