ഓ​ടു​ന്ന ബ​സി​ന​ടി​യി​ല്‍ വീ​ണ യു​വ​തി​യെ മു​ടി മു​റി​ച്ച് ര​ക്ഷ​പെ​ടു​ത്തി
ഓ​ടു​ന്ന ബ​സി​ന​ടി​യി​ല്‍ വീ​ണ യു​വ​തി​യെ മു​ടി മു​റി​ച്ച് ര​ക്ഷ​പെ​ടു​ത്തി
Tuesday, January 31, 2023 11:40 AM IST
കോ​ട്ട​യം: ചി​ങ്ങ​വ​ന​ത്ത് ഓ​ടു​ന്ന ബ​സി​ന​ടി​യി​ലേ​യ്ക്ക് വീ​ണ യു​വ​തി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ബ​സി​ന്‍റെ ട​യ​റി​ന​ടി​യിലേക്ക് തെ​റി​ച്ചു വീ​ണ യു​വ​തി​യു​ടെ മു​ടി മു​റി​ച്ചാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്.

കു​റി​ച്ചി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. തി​ങ്ക​ഴാ​ഴ്ച വൈ​കി​ട്ട് നാ​ല​ര​യോ​ടെ ചി​ങ്ങ​വ​നം പു​ത്ത​ന്‍​പാ​ല​ത്ത് വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സ്‌​കൂ​ള്‍ ബ​സി​ലെ ആ​യ​യാ​യ യു​വ​തി കു​ട്ടി​ക​ളെ റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​ന്‍ സ​ഹാ​യി​ച്ച ശേഷം ​തി​രി​കെ ന​ട​ക്കു​ന്ന​തി​നി​ടെ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന​ടി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.


ട​യ​റി​നോ​ട് ചേ​ര്‍​ന്ന ഭാ​ഗ​ത്താ​ണ് യു​വ​തി വീ​ണ​ത്. ട​യ​റി​ന​ടി​യി​ല്‍ മു​ടി കു​രു​ങ്ങി​യ​തോ​ടെ എ​ഴു​ന്നേ​ല്‍​ക്കാ​ന്‍ പ​റ്റാ​താ​യി.

സ​മീ​പ​ത്ത് ത​ട്ടു​ക​ട ന​ട​ത്തു​ന്ന ആ​ള്‍ മു​ടി മു​റി​ച്ച് യു​വ​തി​യെ ര​ക്ഷ​പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. പി​ന്നീ​ട് ക​ട​യി​ല്‍​നി​ന്ന് ക​ത്തി വാ​ങ്ങി മു​ടി മു​റി​ച്ചാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്.

റോ​ഡി​ല്‍ ത​ല​യ​ടി​ച്ച് വീ​ണ​തി​നെ തു​ട​ര്‍​ന്ന് ത​ല​യ്ക്ക് ചെ​റു​താ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<