പേ​ര​ക്കു​ട്ടി​യെ ര​ക്ഷി​ക്കാ​നാ​യി കി​ണ​റ്റി​ൽ ചാ​ടി; വീ​ട്ട​മ്മ​യ്ക്കു ദാ​രു​ണാ​ന്ത്യം, കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി
പേ​ര​ക്കു​ട്ടി​യെ ര​ക്ഷി​ക്കാ​നാ​യി കി​ണ​റ്റി​ൽ ചാ​ടി; വീ​ട്ട​മ്മ​യ്ക്കു ദാ​രു​ണാ​ന്ത്യം, കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി
Monday, January 30, 2023 11:41 PM IST
കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി​യി​ല്‍ കി​ണ​റ്റി​ല്‍ വീ​ണ പേ​ര​ക്കു​ട്ടി​യെ ര​ക്ഷി​ക്കാ​നാ​യി കി​ണ​റ്റി​ലേ​ക്ക് ചാ​ടി​യ വീ​ട്ട​മ്മ മ​രി​ച്ചു. കി​ഴ​ക്കോ​ത്ത് പ​ര​പ്പാ​റ ചെ​ട്യാം​കു​ന്നു​മ്മ​ല്‍ മു​ഹ​മ്മ​ദ് കോ​യ​യു​ടെ ഭാ​ര്യ റം​ല (48) ആ​ണ് മ​രി​ച്ച​ത്.

വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കേ മൂ​ന്ന് വ​യ​സു​കാ​ര​നാ​യ കൊ​ച്ചു​മ​ക​ന്‍ അ​ബ​ദ്ധ​ത്തി​ല്‍ കി​ണ​റ്റി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ ര​ക്ഷി​ക്കാ​നാ​യി റം​ല കി​ണ​റ്റി​ലേ​ക്ക് എ​ടു​ത്തു ചാ​ടി. ഓ​ടി​യെ​ത്തി​യ പ​രി​സ​ര​വാ​സി​ക​ള്‍ കി​ണ​റ്റി​ല്‍ പൈ​പ്പി​ല്‍ പി​ടി​ച്ചു നി​ല്‍​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി. അ​പ്പോ​ഴാ​ണ് റം​ല​യെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<