പാ​ക്കി​സ്ഥാ​നി​ൽ ചാവേറാക്രമണം: 25 പേർ കൊല്ലപ്പെട്ടു; 80 പേർക്ക് പരി​ക്ക്
പാ​ക്കി​സ്ഥാ​നി​ൽ ചാവേറാക്രമണം: 25 പേർ കൊല്ലപ്പെട്ടു; 80 പേർക്ക് പരി​ക്ക്
Monday, January 30, 2023 3:58 PM IST
ഇ​സ്ലാ​മ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ പെ​ഷാ​വ​റി​ൽ മോ​സ്‌​കി​ലു​ണ്ടാ​യ ചാവേറാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. 80 പേ​ര്‍​ക്ക് പ​രി​ക്കേറ്റു. ഇവരെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.45ഓ​ടെ​യാ​ണ് സം​ഭ​വം. ഉ​ച്ച ന​മ​സ്‌​കാ​ര​ത്തി​നാ​യി പ​ള്ളി​യി​ല്‍ ഒ​ത്തു​കൂ​ടി​യ​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സ്‌​ഫോ​ട​ന​ത്തി​ല്‍ പ​ള്ളി​യു​ടെ ഒ​രു ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.


കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കൂ​ടു​ത​ൽ ആ​ളു​ക​ള്‍ കു​ടു​ങ്ങി​ക്കി​ട​പ്പു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. സൈ​ന്യം ഇ​വി​ടെ​യെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​തേ സ്ഥ​ല​ത്തെ മ​റ്റൊ​രു മോ​സ്‌​കി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ 63 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<