അ​രൂ​രി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു തീ​പി​ടി​ച്ചു
അ​രൂ​രി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു തീ​പി​ടി​ച്ചു
Monday, January 30, 2023 2:34 AM IST
അ​രൂ​ർ: ദേ​ശീ​യ പാ​ത​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു തീ​പി​ടി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ല. പൊ​ന്നാം​വെ​ളി മാ​ളി​ക​ക്ക​ൽ വി​ഷ്ണു (22) ആ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്.

വി​ഷ്ണു​വി​ന്‍റെ സ​ഹോ​ദ​രി ച​ന്തി​രൂ​ർ പ​ന​ക്ക​പ​റ​മ്പി​ൽ രാ​ധി​ക​യു​ടെ വീ​ട്ടി​ലേ​ക്ക് വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തു​മ്പോ​ഴേ​ക്കും സ​മീ​പ​ത്തെ ഹോ​ട്ട​ലി​ൽ​നി​ന്നു ര​ണ്ട് ഫ​യ​ർ എ​ക്സ് ക്രൂ​സ​ർ കൊ​ണ്ടു​വ​ന്ന് തീ ​അ​ണ​ച്ചു.


കാ​റി​ൽ നി​ന്ന് പു​ക വ​രു​ന്ന​തു ക​ണ്ട് നാ​ട്ടു​കാ​രും ബൈ​ക്ക് യാ​ത്രി​ക​രും ബ​ഹ​ളം ഉ​ണ്ടാ​ക്കി​യെ​ങ്കി​ലും വി​ഷ്ണു ശ്ര​ദ്ധി​ക്കാ​തെ വാ​ഹ​നം ഓ​ടി​ച്ച് പോ​രു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​രി​യു​ടെ വീ​ടി​നു സ​മീ​പ​മെ​ത്തി​യ​പ്പോ​ഴാ​ണ് തീ​പി​ടി​ത്തം ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ കാ​റി​ൽ​നി​ന്നും ഇ​റ​ങ്ങി​യ​തു​കൊ​ണ്ട് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<