മ​ക്ക​ള്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടു​കാ​ര്‍ ആ​യ​തി​ല്‍ കു​ടും​ബം എ​ന്ത് പി​ഴ​ച്ചു; ജ​പ്തി​ക്കെ​തി​രെ കെ.​എം.​ഷാ​ജി
മ​ക്ക​ള്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടു​കാ​ര്‍ ആ​യ​തി​ല്‍ കു​ടും​ബം എ​ന്ത് പി​ഴ​ച്ചു; ജ​പ്തി​ക്കെ​തി​രെ കെ.​എം.​ഷാ​ജി
Friday, January 27, 2023 3:25 PM IST
കോ​ഴി​ക്കോ​ട്: പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​ക്ക​ളു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ട​ലി​നെ​തി​രെ വീ​ണ്ടും രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മു​സ്ലീം ലീ​ഗ് നേ​താ​വ് കെ.​എം.​ഷാ​ജി. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സ്വ​ത്ത് ജ​പ്തി ചെ​യ്യു​ന്ന​ത് എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് ഷാ​ജി ചോ​ദി​ച്ചു.

മ​ക്ക​ള്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടു​കാ​ര്‍ ആ​യ​തി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍ എ​ന്ത് പി​ഴ​ച്ചു. പ​തി​നാ​യി​ര​ക്ക​ണ​ത്തി​ന് ഹെ​ക്ട​ര്‍ ഭൂ​മി പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള കോ​ട​തി ഉ​ത്ത​ര​വ് അ​ല​മാ​ര​യി​ല്‍ ഇ​രി​ക്കു​മ്പോ​ഴാ​ണ് പ​ത്തും പ​തി​ന​ഞ്ചും സെ​ന്‍റ് മാ​ത്ര​മു​ള്ള​വ​രു​ടെ ഭൂ​മി ജ​പ്തി ചെ​യ്യാ​ന്‍ ഇ​റ​ങ്ങു​ന്ന​ത്. കോ​ട​തി വി​ധി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ പോ​ലും സ​ര്‍​ക്കാ​ര്‍ പ​ക്ഷ​പാ​തം കാ​ണി​ക്കു​ക​യാ​ണെ​ന്നും ഷാ​ജി വി​മ​ര്‍​ശി​ച്ചു.

യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ.​ഫി​റോ​സി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ഴി​ക്കോ​ട് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ന് മു​ന്നി​ല്‍ സം​ഘ​ടി​പ്പി​ച്ച ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു വി​മ​ര്‍​ശ​നം.


ക​ഴി​ഞ്ഞ ദി​വ​സം മ​ല​പ്പു​റ​ത്തെ പൊ​തു​പ​രി​പാ​ടി​യി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലും ഷാ​ജി ന​ട​പ​ടി​യെ വി​മ​ര്‍​ശി​ച്ചി​രു​ന്നു. തീ​വ്ര​വാ​ദ​ത്തി​ന്‍റെ ക​ന​ലി​ല്‍ എ​ണ്ണ​യൊ​ഴി​ക്കു​ന്ന​താ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ​ന്ന് ഷാ​ജി കു​റ്റ​പ്പെ​ടു​ത്തി.

പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച എ​ല്ലാ​വ​രു​ടെ​യും സ്വ​ത്ത് ക​ണ്ടു​കെ​ട്ടു​മോ​യെ​ന്നും ഷാ​ജി ചോ​ദി​ച്ചു. കേ​ര​ള​ത്തി​ല്‍ സി​പി​എം പോ​ലെ പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച ഒ​രു പാ​ര്‍​ട്ടി​യു​മി​ല്ല. സി​പി​എം ജ​ന​പ്ര​തി​നി​ധി​ക​ള്‍ നി​യ​മ​സ​ഭ​യ്ക്ക​ക​ത്ത് നാ​ശ​ന​ഷ്ടം വ​രു​ത്തി​യ​ത് തി​രി​ച്ചു​പി​ടി​ച്ചോ? എ​ന്നും ഷാ​ജി ചോ​ദി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<