മൈ​സൂ​രുവില്‍ മൂ​ന്നു പേ​രെ കൊ​ന്ന പു​ലി പി​ടി​യി​ല്‍
മൈ​സൂ​രുവില്‍ മൂ​ന്നു പേ​രെ കൊ​ന്ന പു​ലി പി​ടി​യി​ല്‍
Friday, January 27, 2023 11:23 AM IST
മൈ​സൂ​രു: മൈ​സൂ​രുവില്‍ മൂ​ന്നു പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ പു​ലി പി​ടി​യി​ല്‍. ടി.​ന​ര​സി​പു​ര താ​ലൂ​ക്കി​ന​ടു​ത്തു​ള്ള വ​ന​മേ​ഖ​ല​യി​ല്‍ സ്ഥാ​പി​ച്ച കെ​ണി​യി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് പു​ലി കു​ടു​ങ്ങി​യ​ത്.

പ​തി​നൊ​ന്നു​കാ​ര​ന​ട​ക്കം മൂ​ന്നു പേ​രാ​ണ് പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്. കു​ട്ടി​യെ ആ​ക്ര​മി​ച്ച സ്ഥ​ല​ത്തു​ത​ന്നെ​യാ​ണ് വ​നം​വ​കു​പ്പ് കൂ​ടു സ്ഥാ​പി​ച്ച​ത്. ഇ​വി​ടെ ഇ​ന്‍​ഫ്രാ​റെ​ഡ് കാ​മ​റ​ക​ളും, പു​ലി​യെ പി​ടി​ക്കാ​നാ​യി 150 ഓ​ളം വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യോ​ഗി​ച്ചി​രു​ന്നു.


അ​ഞ്ച് വ​യ​സു​ള്ള പു​ള്ളി​പ്പു​ലി​യാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു. പു​ലി​യെ ബ​ന്നാ​ര്‍​ഘ​ട്ട​ മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<