സജി ചെറിയാന്‍ ഇന്ന് വീണ്ടും മന്ത്രിയാകും
സജി ചെറിയാന്‍ ഇന്ന് വീണ്ടും മന്ത്രിയാകും
Wednesday, January 4, 2023 9:33 AM IST
തിരുവനന്തപുരം: സജി ചെറിയാന്‍ ബുധനാഴ്ച വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ വൈകുന്നേരം നാലിനാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

182 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുന്നത്. മുമ്പ് കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്കാരികം, സിനിമ, യുവജനക്ഷേമ വകുപ്പുകളായിരിക്കും സജി ചെറിയാന് ലഭിക്കുക.

ഏറെ അനിശ്ചിതത്തിനുശേഷം കടുത്ത വിയോജിപ്പോടെയാണ് ഗവര്‍ണര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയത്. അറ്റോര്‍ണി ജനറലിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഗവര്‍ണറുടെ തീരുമാനം. മുഖ്യമന്ത്രിയുടെ ശിപാര്‍ശ ഗവര്‍ണര്‍ തള്ളിയാല്‍ മുഖ്യമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തിയെന്ന് വരുമെന്നായിരുന്നു എജി ഗവര്‍ണര്‍ക്ക് നല്‍കിയ നിയമോപദേശം.


അതേ സമയം സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുക്കില്ലെന്ന് വി.ഡി.സതീശന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<