"ആര് ചോദിച്ചാലും പ്രായം 26, നാഗപ്പൻ സഖാവ് പറഞ്ഞെന്ന് പറഞ്ഞാൽ മതി'
"ആര് ചോദിച്ചാലും പ്രായം 26, നാഗപ്പൻ സഖാവ് പറഞ്ഞെന്ന് പറഞ്ഞാൽ മതി'
Saturday, December 24, 2022 1:06 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ കുരുക്കിലാക്കി എസ്എഫ്ഐ മുൻ നേതാവിന്‍റെ ശബ്ദരേഖ. എസ്എഫ്ഐ നേതൃത്വത്തിൽ തുടരാൻ പ്രായം കുറച്ചു പറയാൻ ആനാവൂർ നാഗപ്പൻ ഉപദേശം നൽകിയെന്ന് മുൻ ജില്ലാ സെക്രട്ടറി ജെ.ജെ. അഭിജിത്താണ് വെളിപ്പെടുത്തിയത്.

പല പ്രായം കാണിക്കുന്ന സർട്ടിഫിക്കറ്റുകൾ തനിക്കുണ്ട്. പ്രായം കുറച്ചുപറയാൻ ഉപദേശിച്ചത് സിപിഎം ജില്ലാ സെക്രട്ടറിയാണ്. ആര് ചോദിച്ചാലും പ്രായം 26 ആയെന്ന് പറയാൻ നാഗപ്പൻ സഖാവ് പറഞ്ഞു. സംഘടനയിൽ തന്നെ വെട്ടിനിരത്താൻ ആളില്ലെന്നും അഭിജിത്തിന്‍റെ ശബ്ദരേഖയിൽ പറയുന്നു.

അതേസമയം, അഭിജിത്തിന്‍റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ആനാവൂർ നാഗപ്പൻ രംഗത്തെത്തി. പ്രായം കുറച്ചു കാണിക്കാൻ താൻ ആരെയും ഉപദേശിച്ചിട്ടില്ലെന്ന് ആനാവൂർ പറഞ്ഞു.

ലഹരി വിരുദ്ധ കാമ്പയിനിൽ പങ്കെടുത്ത ശേഷം ബാറിൽ പോയി മദ്യപിച്ചതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം നേമം ഏരിയാ കമ്മിറ്റി അംഗവുമായ അഭിജിത്തിനെതിരെ സിപിഎമ്മും ഡിവൈഎഫ്ഐയും നടപടിയെടുത്തത്. അഭിജിത്തിനെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താൻ സിപിഎം നേമം ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു.
Related News
<