മു​ല്ല​പ്പെ​രി​യാ​റി​ൽ ര​ണ്ടാ​മ​ത്തെ ജാ​ഗ്ര​താ നി​ർ​ദേ​ശം
മു​ല്ല​പ്പെ​രി​യാ​റി​ൽ ര​ണ്ടാ​മ​ത്തെ ജാ​ഗ്ര​താ നി​ർ​ദേ​ശം
Wednesday, December 14, 2022 12:46 PM IST
മു​ല്ല​പ്പെ​രി​യാ​ർ: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ലെ ജല​നി​ര​പ്പ് 141 അ​ടി‌​യാ​യി ഉ​യ​ർ​ന്നതോടെ അ​ണ​ക്കെ​ട്ടി​ൽ ര​ണ്ടാ​മ​ത്തെ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി. മ​ഴ​യും ത​മി​ഴ്നാ​ട് കൊ​ണ്ടു​പോ​കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കു​റ​ച്ച​തു​മാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ കാ​ര​ണം.

വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് നി​ന്നും ഒ​ഴു​കി​യെ​ത്തു​ന്ന ജ​ല​ത്തി​ന്‍റെ അ​ള​വ് കൂ​ടു​ത​ലാ​ണ്. 4216 ഘ​ന​യ​ടി​യാ​ണ് ഓ​രോ സെ​ക്ക​ൻ​ഡി​ലും ഒ​ഴു​കി​യെ​ത്തു​ന്ന​ത്. വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് മ​ഴ ഇ​ല്ലാ​ത്ത​തി​നാ​ൽ നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ല.


511 ഘ​ന അ​ടി വെ​ള്ള​മാ​ണ് ത​മി​ഴ്നാ​ട് നി​ല​വി​ൽ കൊ​ണ്ടു​പോ​കു​ന്ന​ത്. പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി​യാ​യ 142അ​ടി വെ​ള്ളം മു​ല്ല​പെ​രി​യാ​റി​ൽ സം​ഭ​രി​ക്കാം. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ വെ​ള്ളം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​ക​ണ​മെ​ന്ന് സം​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<