ഒ​റ്റ​പ്പാ​ലം: 70 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. പാ​ല​ക്കാ​ട് കു​ള​പ്പു​ള്ളി പ്ര​ധാ​ന പാ​ത​യി​ൽ ചി​ന​ക്ക​ത്തൂ​ർ കാ​വി​നു സ​മീ​പം ഒ​റ്റ​പ്പാ​ലം പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ലോ​റി​യി​ലും പി​ക്ക​പ്പ് വാ​നി​ലു​മാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന 22 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ബി​ഹാ​ർ സ്വ​ദേ​ശി വി​ജ​യ് ചൗ​ധ​രി (32) അ​റ​സ്റ്റി​ലാ​യി. ഇ​യാ​ളോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഒ​റ്റ​പ്പാ​ലം എ​സ്ഐ കെ.​ശി​വ​ശ​ങ്ക​ര​ന്‍റെ​യും എ​എ​സ്ഐ കെ. ​ജോ​സ​ഫി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണു പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.