പി​താ​വി​നു​നേ​രെ വീ​ശി​യ ക​ത്തി ത​ട​ഞ്ഞു; യു​വാ​വി​ന്‍റെ കൈ​പ്പ​ത്തി അ​റ്റു​പോ​യി
പി​താ​വി​നു​നേ​രെ വീ​ശി​യ ക​ത്തി ത​ട​ഞ്ഞു; യു​വാ​വി​ന്‍റെ കൈ​പ്പ​ത്തി അ​റ്റു​പോ​യി
Thursday, December 8, 2022 6:59 AM IST
ചെ​റു​തു​രു​ത്തി: പി​താ​വി​നു​നേ​രെ ബ​ന്ധു വീ​ശി​യ ക​ത്തി ത​ടഞ്ഞ യു​വാ​വി​ന്‍റെ കൈ​പ്പ​ത്തി അ​റ്റു​പോ​യി. തൃ​ശൂർ ചെ​റു​തു​രു​ത്തി​ വ​ട്ട​പ്പ​റ​മ്പി​ല്‍ ബം​ഗ്ലാ​വ് വീ​ട്ടി​ല്‍ നി​ബി​ന്‍റെ (22) വ​ല​തു​കൈ​പ്പ​ത്തി​യാ​ണ് അ​റ്റു​പോ​യ​ത്.

മ​തി​ല്‍ കെ​ട്ടു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണം. പ്ര​തി കൃ​ഷ്ണ​കു​മാ​ര്‍ ഒ​ളി​വി​ലാ​ണ്. നി​ബി​ന്‍റെ ചെ​റി​യ​ച്ഛ​ന്‍റെ മ​ക​നാ​ണ് പ്ര​തി. ആ​ദ്യം തൃ​ശൂർ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യ നി​ബി​നെ പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<