റി​പോ നി​ര​ക്ക് ഉ​യ​ർ​ത്തി; പ​ലി​ശ​ഭാ​രം കൂ​ടും
റി​പോ നി​ര​ക്ക് ഉ​യ​ർ​ത്തി; പ​ലി​ശ​ഭാ​രം കൂ​ടും
Wednesday, December 7, 2022 12:12 PM IST
ന്യൂ​ഡ​ൽ​ഹി: വാ​ണി​ജ്യ ബാ​ങ്കു​ക​ൾ​ക്ക് റി​സ​ർ​വ് ബാ​ങ്ക് ന​ൽ​കു​ന്ന വാ​യ്പ​യു​ടെ പ​ലി​ശ​യാ​യ റി​പോ നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ത്തി. 35 ബേ​സ് പോ​യി​ന്‍റ്സ്(0.35 ശ​ത​മാ​നം) വ​ർ​ധ​ന വ​രു​ത്തി റി​പോ നി​ര​ക്ക് 6.25 ശ​ത​മാ​ന​മാ​യി ആ​ർ​ബി​ഐ നി​ശ്ച​യി​ച്ചു.

ഈ ​വ​ർ​ഷം അ​ഞ്ചാം ത​വ​ണ​യാ​ണ് റി​പോ നി​ര​ക്ക് ഉ​യ​ർ​ത്തു​ന്ന​ത്. 2018 ഓ​ഗ​സ്റ്റി​ന് ശേ​ഷം റി​പോ നി​ര​ക്ക് ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല‌​യി​ലാ​ണ് നി​ല​വി​ലു​ള്ള​ത്.


റി​പോ നി​ര​ക്ക് വ​ർ​ധ​ന​വ് അ​ടി​സ്ഥാ​ന​മാ​ക്കി പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള ഭ​വ​ന, വാ​ഹ​ന വാ​യ്പ പ​ലി​ശ നി​ര​ക്കു​ക​ൾ വാ​ണി​ജ്യ ബാ​ങ്കു​ക​ൾ ഉ​യ​ർ​ത്തു​ന്ന​ത് സാ​ധാ​ര​ണ ന​ട​പ​ടി​യാ​ണ്. ഇ​തോ​ടെ പ​ണ​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കാ​നു​ള്ള ആ​ർ​ബി​ഐ ന​ട​പ​ടി പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ലി​ശ​ഭാ​രം വ​ർ​ധി​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<