ക്ഷേ​ത്ര പ​രി​സ​ര​ത്ത് പാ​ട്ട് വ​ച്ച് നൃ​ത്തം; വ​നി​താ ജീ​വ​ന​ക്കാ​രു​ടെ ജോ​ലി പോ​യി
ക്ഷേ​ത്ര പ​രി​സ​ര​ത്ത് പാ​ട്ട് വ​ച്ച് നൃ​ത്തം; വ​നി​താ ജീ​വ​ന​ക്കാ​രു​ടെ ജോ​ലി പോ​യി
Tuesday, December 6, 2022 3:56 AM IST
ഭോ​പ്പാ​ൽ: ക്ഷേ​ത്ര​ത്തി​ൽ സി​നി​മാ പാ​ട്ടു​വ​ച്ച് നൃ​ത്തം ചെ​യ്ത വ​നി​താ ജീ​വ​ന​ക്കാ​രെ ജോ​ലി​യി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ടു. മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജ​യി​നി​യി​ലെ മ​ഹാ​കാ​ളീ​ശ്വ​ർ ക്ഷേ​ത്ര​ത്തി​ലാ​ണു സം​ഭ​വം.

ക്ഷേ​ത്ര​ത്തി​ലെ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രാ​യ ര​ണ്ടു​പേ​ർ​ക്കാ​ണ് ജോ​ലി ന​ഷ്ട​മാ​യ​ത്. ക്ഷേ​ത്ര പ​രി​സ​ര​ത്ത് സി​നി​മാ പാ​ട്ടു​വ​ച്ച് ന‍ൃ​ത്തം ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​വ​ർ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണു ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളു​ടെ ന​ട​പ​ടി.



സ്വ​കാ​ര്യ ഏ​ജ​ൻ​സി​യു​ടെ കീ​ഴി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രാ​യി എ​ത്തി​യ​വ​രാ​ണ് ഇ​വ​ർ. വി​ഡി​യോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് ‍ഞാ​യ​റാ​ഴ്ച യു​വ​തി​ക​ളെ ജോ​ലി​യി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ട​തെ​ന്നു ക്ഷേ​ത്ര ഭാ​ര​വാ​ഹി​യാ​യ സ​ന്ദീ​പ് സോ​ണി പ​റ​ഞ്ഞു. മൂ​ന്നു ഷി​ഫ്റ്റു​ക​ളി​ലാ​യി 390 സു​ര​ക്ഷാ ജീ​വ​ന​ക്കാ​രാ​ണ് ക്ഷേ​ത്ര​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. ഒ​രു ഷി​ഫ്റ്റി​ൽ വ​നി​താ ജീ​വ​ന​ക്കാ​രു​ൾ​പ്പെ​ടെ 75 പേ​രാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<