എ​യിം​സ് ഹാ​ക്കിം​ഗ്; ഉ​റ​വി​ടം വി​ദേ​ശ​ത്തു​നി​ന്നെ​ന്ന് റി​പ്പോ​ര്‍​ട്ട്
എ​യിം​സ് ഹാ​ക്കിം​ഗ്; ഉ​റ​വി​ടം വി​ദേ​ശ​ത്തു​നി​ന്നെ​ന്ന്  റി​പ്പോ​ര്‍​ട്ട്
Saturday, December 3, 2022 11:37 AM IST
ന്യ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ എ​യിം​സ് ആ​ശു​പ​ത്രി​യു​ടെ സെ​ര്‍​വ​റു​ക​ള്‍ ഹാ​ക്ക് ചെ​യ്ത​തി​ന്‍റെ ഉ​റ​വി​ടം വി​ദേ​ശ​ത്തു​നി​ന്നെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്. ഇ​ന്ത്യ​ന്‍ ക​മ്പ്യൂ​ട്ട​ര്‍ എ​മ​ര്‍​ജ​ന്‍​സി റെ​സ്‌​പോ​ന്‍​സ് ടീം ​ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ണ്ടെ​ത്ത​ല്‍.

ന​വം​ബ​ര്‍ 23ന് ​ഉ​ച്ച​യ്ക്ക് 2.43നാ​ണ് ഹാ​ക്കിം​ഗ് ന​ട​ന്ന​ത്. അ​ഞ്ചു സെ​ര്‍​വ​റു​ക​ളി​ലെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ ഏ​ത് വി​ദേ​ശ​രാ​ജ്യ​മാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്നി​ല്ല.

എ​യിം​സി​ലെ സൈ​ബ​ര്‍ ആ​ക്ര​മ​ണം ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നും ഇ​തി​നു പി​ന്നി​ല്‍ നി​ര്‍​ണാ​യ​ക ശ​ക്തി​ക​ളു​ണ്ടെ​ന്നും കേ​ന്ദ്ര ഐ​ടി സ​ഹ​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ വെ​ള്ളി​യാ​ഴ്ച പ്ര​തി​ക​രി​ച്ചി​രു​ന്നു. സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തെ​തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​മാ​യി സെ​ര്‍​വ​റു​ക​ള്‍ ത​ക​രാ​റി​ലാ​ണ്.

രാ​ജ്യ​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന വി​വ​ര​ങ്ങ​ള​ട​ക്ക​മാ​ണ് ചോ​ര്‍​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ, എ​ന്നി​വ​ര​ട​ക്ക​മു​ള്ള പ്ര​മു​ഖ​രു​ടെ രോ​ഗ​വി​വ​ര​ങ്ങ​ളും ചോ​ര്‍​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<