ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്: പോ​ളിം​ഗ് കുറഞ്ഞത് ഗു​ണ​ക​ര​മാ​യി എ​ന്ന് കോ​ൺ​ഗ്ര​സും ബി​ജെ​പിയും
ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്: പോ​ളിം​ഗ് കുറഞ്ഞത് ഗു​ണ​ക​ര​മാ​യി എ​ന്ന് കോ​ൺ​ഗ്ര​സും ബി​ജെ​പിയും
Saturday, December 3, 2022 10:46 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പോ​ളിം​ഗ് ശ​ത​മാ​നം കു​റ​വാ​യി​രു​ന്ന​ത് ത​ങ്ങ​ൾ​ക്ക് ഗു​ണ​ക​ര​മാ​യി എ​ന്ന് അ​വ​കാ​ശ​വാ​ദ​വു​മാ​യി കോ​ൺ​ഗ്ര​സും ബി​ജെ​പിയും. ആ​ദ്യ ഘ​ട്ട​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 63.31 ശ​ത​മാ​നം പോ​ളിം​ഗാണ്. 2017-നെ ​അ​പേ​ക്ഷി​ച്ച് മൂ​ന്ന് ശ​ത​മാ​നം പോ​ളിം​ഗ് കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ത​ങ്ങ​ളു​ടെ വോ​ട്ടു​ക​ൾ കൃ​ത്യ​മാ​യി പോ​ൾ ചെ​യ്തു​വെ​ന്നും ബി​ജെ​പി വോ​ട്ടു​ക​ളി​ലാ​ണ് കു​റ​വ് വ​ന്ന​തെ​ന്നും കോ​ൺ​ഗ്ര​സ് വ​ക്താ​വ് ആ​ലോ​ക് ശ​ർ​മ പ​റ​ഞ്ഞു. എ​ന്നാ​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ല​ഭി​ച്ച മേ​ഖ​ല​യി​ലാണ് പോ​ളിം​ഗ് ശ​ത​മാ​നം കു​റ​വ് വ​ന്ന​തെ​ന്നാണ് ബി​ജെ​പി ക​രു​തു​ന്ന​ത്.


സൗ​രാ​ഷ്‌​ട്ര-​ക​ച്ച് മേ​ഖ​ല​യി​ലെ​യും ദ​ക്ഷി​ണ ഗു​ജ​റാ​ത്തി​ലെ​യും 89 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം പോ​ളിം​ഗ് ന​ട​ന്ന​ത്. ര​ണ്ടാം ഘ​ട്ടം തെ​ര​ഞ്ഞെ​ടു​പ്പ് തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<