വി​ഴി​ഞ്ഞം അ​ക്ര​മം: ആ​യി​ര​ത്തോ​ളം പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ്
വി​ഴി​ഞ്ഞം അ​ക്ര​മം: ആ​യി​ര​ത്തോ​ളം പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ്
Friday, December 2, 2022 9:57 PM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഞാ​യ​റാ​ഴ്ച ന​ട​ന്ന പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മ​ണ കേ​സു​ക​ളി​ൽ ആ​യി​ര​ത്തോ​ളം പേ​രെ തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ്. സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന മൂ​വാ​യി​ര​ത്തോ​ളം പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത വി​ഴി​ഞ്ഞം പോ​ലീ​സ് ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നും അ​ധി​കൃ​ത​ർ രൂ​പം ന​ൽ​കി. തി​രി​ച്ച​റി​ഞ്ഞ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ മേ​ൽ​വി​ലാ​സ​പ്പ​ട്ടി​ക​യും പോ​ലീ​സ് ത​യാ​റാ​ക്കി. ഇ​തി​നോ​ട​കം 168 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഡി​ഐ​ജി ആ​ർ. നി​ശാ​ന്തി​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വി​ഴി​ഞ്ഞം കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<