ആ​ലു​വ മ​ണ​പ്പു​റം ക​ട​വി​ൽ വൃ​ദ്ധ​യു​ടെ മൃ​ത​ദേ​ഹം
ആ​ലു​വ മ​ണ​പ്പു​റം ക​ട​വി​ൽ വൃ​ദ്ധ​യു​ടെ മൃ​ത​ദേ​ഹം
Thursday, December 1, 2022 2:47 PM IST
ആ​ലു​വ: മ​ണ​പ്പു​റം ക​ട​വി​ൽ വൃ​ദ്ധ​യു​ടെ മൃ​ത​ദേ​ഹം തീ​ര​ത്ത​ടി​ഞ്ഞു. ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്തെ സ്റ്റാ​ച്യു ക​ട​വി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

65 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന സ്ത്രീ ​വെ​ള്ള​യി​ൽ വൈ​ല​റ്റ് നി​റ​ത്തി​ൽ ഡി​സൈ​നു​ള്ള നൈ​റ്റി​യാ​ണ് ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴു​ത്തി​ൽ സ്വ​ർ​ണ നി​റ​ത്തോ​ടു കൂ​ടി​യ ക​രു​മ​ണി മാ​ല​യു​മു​ണ്ട്. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.


പെ​രി​യാ​റി​ൽ ചാ​ടി​യ യു​വാ​വി​നാ​യി തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മ​ണ​പ്പു​റ​ത്തെ ക​ട​വി​ൽ വൃ​ദ്ധ​യു​ടെ മൃ​ത​ദ്ദേ​ഹം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ബു​ധ​നാ​ഴ്ച രാ​ത്രി മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ല​ത്തി​ൽ​നി​ന്നും പെ​രി​യാ​റി​ലേ​ക്ക് ചാ​ടി​യ യു​വാ​വി​നാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<