യു​പി​യി​ല്‍ കു​ട്ടി​ക​ള്‍ ലി​ഫ്റ്റി​ല്‍ കു​ടു​ങ്ങി; ഫ്ലാറ്റ് നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രെ കേ​സ്
യു​പി​യി​ല്‍ കു​ട്ടി​ക​ള്‍ ലി​ഫ്റ്റി​ല്‍ കു​ടു​ങ്ങി; ഫ്ലാറ്റ് നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രെ കേ​സ്
Thursday, December 1, 2022 11:13 AM IST
ല​ക്‌​നോ: യു​പി​യി​ല്‍ പ​ത്ത് വ​യ​സി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ള്‍ ലി​ഫ്റ്റി​ല്‍ കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ ഫ്ലാറ്റ് നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഗാസി​യാ​ബാ​ദി​ലെ അ​സോ​ടെ​ക് ദ ​നെ​സ്റ്റ് എ​ന്ന ക​മ്പ​നി​ക്കെ​തി​രെ​യാ​ണ് കേ​സ്.

അ​ര​മ​ണി​ക്കൂ​റോ​ള​മാ​ണ് കു​ട്ടി​ക​ള്‍ ലി​ഫ്റ്റി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ​ത്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. കു​ട്ടി​ക​ള്‍ പേ​ടി​ച്ച് ക​ര​യു​ന്ന​തും ലി​ഫ്റ്റ് തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.


അ​റ്റ​കു​റ്റ​പ​ണി​യി​ലെ പി​ഴ​വ് മൂ​ല​മാ​ണ് ലി​ഫ്റ്റ് ത​ക​രാ​റി​ലാ​യ​തെ​ന്ന് ഫ്ലാ​റ്റി​ലെ താ​മ​സ​ക്കാ​ര്‍ പ​റ​ഞ്ഞു. ഫ്ലാ​റ്റ് നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രെ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<