ഇ - ​റു​പ്പി ഇ​ന്ന് മു​ത​ൽ ഉ​പ​യോ​ഗി​ക്കാം
ഇ - ​റു​പ്പി ഇ​ന്ന് മു​ത​ൽ ഉ​പ​യോ​ഗി​ക്കാം
Thursday, December 1, 2022 12:35 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ഡി​ജി​റ്റ​ൽ ക​റ​ന്‍​സി​യാ​യ ഇ - ​റു​പ്പി ഇ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ആ​ദ്യ ഘ​ട്ട​ത്തി​ൽ ഡ​ൽ​ഹി, മും​ബൈ, ബം​ഗ​ളൂ​രു, ബു​വ​നേ​ശ്വ​ർ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലാ​ണ് ഇ - ​റു​പ്പി ഇ​ട​പാ​ടു​ക​ൾ ന​ട​ക്കു​ക.

പേ​പ്പ​ർ ക​റ​ന്‍​സി​ക്ക് സ​മാ​ന​മാ​യ രീ​തി​യി​ൽ ഡി​ജി​റ്റ​ൽ ടോ​ക്ക​ൺ രൂ​പ​ത്തി​ലു​ള്ള​താ​ണ് ഇ - ​റു​പ്പി. ക​റ​ൻ​സി​യു​ടെ ഇ​ല​ക്ട്രോ​ണി​ക് പ​തി​പ്പാ​യ ഇ - ​റു​പ്പി സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ഡി​ജി​റ്റ​ൽ വാ​ല​റ്റു​ക​ളി​ലൂ​ടെ​യാ​ണ് കൈ​മാ​റാ​ൻ സാ​ധി​ക്കു​ക. ക്യൂ​ആ​ർ കോ​ഡ് ഉ​പ​യോ​ഗി​ച്ച് വ്യ​ക്തി​ക​ൾ ത​മ്മി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ - ​റു​പ്പി കൈ​മാ​റ്റം ചെ​യ്യാം.


ഇ -​റു​പ്പി കൈ​മാ​റ്റം ചെ​യ്യു​മ്പോ​ൾ ബാ​ങ്ക് ട്രാ​ൻ​സ്ഫ​ർ, യു​പി​ഐ ട്രാ​ൻ​സ്ഫ​ർ എ​ന്നി​വ​യി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, ബാ​ങ്ക് ബാ​ല​ൻ​സി​ൽ വ്യ​ത്യാ​സ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​ല്ല. പേ​പ്പ​ർ ക​റ​ൻ​സി ഇ​ട​പാ‌​ടു​ക​ൾ ന​ട​ത്തു​മ്പോ​ൾ കൈ​വ​ശം സൂ​ക്ഷി​ക്കു​ന്ന നോ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ൽ സം​ഭ​വി​ക്കു​ന്ന​തി​ന് സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് ഇ - ​റു​പ്പി ക​ണ​ക്കു​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<