ഹോ​ക്കി: വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​ക്ക്‌ പ​രാ​ജ​യം
ഹോ​ക്കി: വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​ക്ക്‌ പ​രാ​ജ​യം
Sunday, November 27, 2022 7:33 AM IST
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ ഹോ​ക്കി പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ​ക്ക്‌ പ​രാ​ജ​യം. തു​ട​ക്കം മു​ത​ൽ ഇ​രു​കൂ​ട്ട​രും ഒ​പ്പ​ത്തി​നൊ​പ്പം ക​ളി​ച്ച ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ 5-4നാ​യി​രു​ന്നു ഓ​സീ​സ് വി​ജ​യം.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ലീ​ഡ് വ​ഴ​ങ്ങി​യ ഇ​ന്ത്യ, 11-ാം മി​നി​റ്റി​ൽ ആ​കാ​ശ്ദീ​പ് സിം​ഗിന്‍റെ ഗോ​ളിലൂടെ സ​മ​നി​ല പി​ടി​ച്ചു. പി​ന്നീ​ട് ലീ​ഡ് നി​ല മാ​റി​മ​റി​ഞ്ഞ മ​ത്സ​ര​ത്തി​ൽ അ​വ​സാ​ന മി​നി​റ്റു​ക​ളി​ൽ ഗോ​ൾ നേ​ടി​യ ബ്ലേ​ക്ക് ഗോ​വ​ർ​സാ​ണ് ഓ​സീ​സി​നെ ര​ക്ഷി​ച്ച​ത്.

ഇ​ന്ത്യ​ക്കാ​യി ആ​കാ​ശ്ദീ​പ് സിം​ഗ് 3 ഗോ​ളു​ക​ൾ നേ​ടി. അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം ഞാ​യ​റാ​യ്ച ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<